Saturday, July 27, 2024
HomeEditorialശാന്തത താല്‍ക്കാലികം; ലീഗ് പുകഞ്ഞു തന്നെ

ശാന്തത താല്‍ക്കാലികം; ലീഗ് പുകഞ്ഞു തന്നെ

മുഈന്‍ അലി തങ്ങള്‍ പുറത്തുവിട്ട ഭൂതം ലീഗിനുള്ളില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. മുഈന്‍ അലി തങ്ങളുടെ പിതാവ് ഹൈദരാലിതങ്ങളുടെ രോഗാവസ്ഥയിലാണ് അല്പം ശാന്തതയിലേക്കു നയിച്ചിരിക്കുന്നത്.പാര്‍ട്ടിയുംസംഘടനനേതാക്കളും മുഈന്‍ അലി തങ്ങളെ കുറ്റപ്പെടുത്തുമ്പോഴും നടപടിയെടുക്കാന്‍ മടിക്കുന്നതും സംസ്ഥാന പ്രസിഡന്റായ പിതാവിന്റെ രോഗാവസ്ഥയാണ്. ചന്ദ്രിക പത്രത്തിലെ കള്ളക്കണക്കു പോലും ഇഡി കണ്ടെത്തുകയും തങ്ങളെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കുകയും ചെയ്തതാണ് പാണക്കാട് തങ്ങളുടെ ഭവനത്തെ രോക്ഷകുലരാക്കിയതും മുഈന്‍ അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ പൊട്ടിത്തെറിച്ചതും. എന്നാല്‍ പ്രതാപിയായ കുഞ്ഞാലിക്കുട്ടിക്കു തിരിച്ചു പ്രഹരിക്കാന്‍ സാധിക്കാത്ത അവസ്ഥവന്നിരിക്കുകയാണ്. എന്തെങ്കിലും പാണക്കാട് തങ്ങളുടെ ഭവനത്തിലുള്ളവര്‍ക്കെതിരേ ചെയ്താല്‍ പ്രശ്‌നമാകും. അതോടെ കുഞ്ഞാലിക്കുട്ടിയുടെ പ്രതാപം നഷ്ടപ്പെടുമെന്നുറപ്പാണ്.

എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും കുഞ്ഞാലിക്കുട്ടിക്കൊപ്പം നില്‍ക്കുന്ന നേതാക്കള്‍ പ്രകോപനം സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെപ്രശ്‌നം. പിഎംഎ സലാമിനെ പോലുളള ഉന്നതാധികാരസമിതി അംഗങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്നു മുഈന്‍അലിയെ കുറ്റപ്പെടുത്താന്‍ ആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നടന്ന വിഷയം വരെ പുറത്തു പറഞ്ഞു പാര്‍ട്ടിയില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ശ്രമിക്കുന്നവരുമുണ്ട്.

മുഈന്‍ അലി തങ്ങള്‍ ചെയ്തത് തെറ്റാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു പിഎംഎ സലാം പത്രസമ്മേളനത്തില്‍ ചെയ്തത്. അക്കാര്യം ഉന്നതാധികാര സമിതി വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. പാണക്കാട് കുടുംബവുമായി ബന്ധപ്പെടുത്തിയുള്ള ഒഴിവുകഴിവുകള്‍ ആയിരുന്നു ഇതിന് മറുപടി. ഉന്നതാധികാര സമിതിയില്‍ നടന്നു എന്ന മട്ടില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മുഴുവന്‍ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. ചന്ദ്രികയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈദരലി തങ്ങള്‍ തന്നെയാണ് മുഈന്‍ അലിയെ നിയോഗിച്ചത്. അത് ഉന്നതാധികാര സമിതിയെ അറിയിച്ചിട്ട് തന്നെ ആയിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഈന്‍ അലിക്ക് സാധിച്ചില്ല എന്ന കുറ്റപ്പെടുത്തലും പിഎംഎ സലാം നടത്തിയിട്ടുണ്ട്. ചന്ദ്രികയുടെ ഫിനാന്‍സ് ഡയറക്ടറെ സ്ഥാനത്ത് നിന്ന് നീക്കിയെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിക്കുകയും ചെയ്തു.ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേടും ഇല്ലെന്നാണ് സലാമിന്റെ വാദം. മുസ്ലീം ലീഗിന്റെ അംഗത്വ ഫീസ് ആണ് ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ചത്. ചന്ദ്രികയില്‍ ആരും കള്ളപ്പണം നിക്ഷേപിച്ചിട്ടില്ല എന്നും പറഞ്ഞു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ജീവനക്കാര്‍ ഉന്നയിച്ച ആക്ഷേപങ്ങളെ നിസ്സാരവത്കരിച്ചുകൊണ്ടായിരുന്നു സലാമിന്റെ പ്രതികരണം. കൊവിഡ് കാലത്ത് പല കമ്പനികള്‍ക്കും സംഭവിച്ചതുപോലെയുള്ള പ്രതിസന്ധികള്‍ തന്നെയാണ് ചന്ദ്രികയ്ക്കും ഉള്ളത്. അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അവരുടെ സ്ഥാപനങ്ങളിലെ പ്രതിസന്ധികളെ കുറിച്ച് മറുചോദ്യം ഉന്നയിക്കുകയും ചെയ്തു പിഎംഎ സലാം.

RELATED ARTICLES

STORIES

Most Popular