Sunday, May 19, 2024
HomeAustraliaകാനഡയ്ക്ക് പിന്നാലെ വാതിലുകള്‍ കൊട്ടിയടക്കാൻ ഓസ്ട്രേലിയയും; പുതിയ നിര്‍ദ്ദേശം, അമ്ബരന്ന് വിദേശ വിദ്യാര്‍ത്ഥികള്‍

കാനഡയ്ക്ക് പിന്നാലെ വാതിലുകള്‍ കൊട്ടിയടക്കാൻ ഓസ്ട്രേലിയയും; പുതിയ നിര്‍ദ്ദേശം, അമ്ബരന്ന് വിദേശ വിദ്യാര്‍ത്ഥികള്‍

ല്‍ഹി: അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ക്കുള്ള ബാങ്ക് സേവിങ്സ് പരിധി ഉയർത്തി ഓസ്ട്രേലിയ. കുടിയേറ്റം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.

വിദ്യാർത്ഥി വിസക്ക് അപേക്ഷിക്കുന്നവർ 29710 ഓസ്ട്രേലിയൻ ഡോളർ തങ്ങളുടെ സേവിങ്സായി കാണിക്കണം എന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ പുതിയ നിർദ്ദേശം പ്രാബല്യത്തില്‍ വരും. ഏഴുമാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഫീസ് വർധനവ് നടപ്പാക്കുന്നത്. നേരത്തേ ഇത് 24,505 ഡോളറായിരുന്നു. ഒക്ടോബറില്‍ 21,041 ഡോളറും.

രാജ്യത്തേക്ക് വരുന്ന വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. കൊവിഡിന് ശേഷം ഇന്ത്യയില്‍ നിന്നടക്കം നിരവധി വിദ്യാർത്ഥികള്‍ വിദേശപഠനത്തിനായി ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. ഇത് വാടക വിപണിയില്‍ വലിയ സമ്മർദ്ദത്തിനാണ് കാരണമായത്. ഇതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ ബാങ്ക് സേവിങ് പരിധി വർധന. ഇത് കൂടാതെ നേരത്തെ വിദേശ വിദ്യാർത്ഥികള്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷ മാനദണ്ഡലങ്ങളും സർക്കാർ കർശനമാക്കിയിരുന്നു. ഇംഗ്ലീഷ് ഭാഷാ പരീക്ഷകളില്‍ അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ ഉയർന്ന സ്കോർ കരസ്ഥമാക്കണമെന്നതാണ് സർക്കാർ വ്യക്തമാക്കിയത്. ഐ ഇ എല്‍ ടി എസ് പരീക്ഷയില്‍ എല്ലാ വിഭാഗത്തിലും 6 വീതം സ്കോർ നേടിയിരിക്കണം. സ്കോർ കുറഞ്ഞാല്‍ വിദ്യാർത്ഥികളുടെ അപേക്ഷകള്‍ തഴയുന്നതിന് കാരണമാകും.

അതിനിടെ വ്യാജ റിക്രൂട്ട്മെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സർക്കാർ. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള 34 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സർക്കാർ നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണെന്ന് തെളിഞ്ഞാല്‍ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ക്ലയർ ഒ നെയില്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയുടെ സമ്ബദ്‌വ്യവസ്ഥയില്‍ നിർണായകമാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളില്‍ നിന്നുള്ള വരുമാനം. 2022-23 കാലത്ത് 36.4 ബില്യണ്‍ ഡോളറായിരുന്നു ഈയിനത്തില്‍ ഓസ്ട്രേലിയയുടെ വരുമാനം. 2023 സെപ്തംബർ 30 ലെ കണക്ക് പ്രകാരം 60 വർധനവാണ് കുടിയേറ്റത്തില്‍ ഉണ്ടായത്. കുടിയേറ്റം ക്രമാതീതമായി വർധിച്ചതോടെ രാജ്യത്ത് വാടക ചെലവുകള്‍ വർധിക്കാൻ കാരണമായിരുന്നു.

ഈ സാഹചര്യത്തില്‍ അടുത്ത രണ്ട് വർഷത്തേക്ക് വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികള്‍ ആലോചിക്കുകയാണ് സർക്കാർ. ‘കുടിയേറ്റം നിയന്ത്രിക്കുന്നതിനും സുസ്ഥിരമായ വാടക വിപണി നിലനിർത്തുന്നതിനും അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖല സമഗ്രതയോടെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ വിശാലമായ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതാണ് ഇപ്പോഴത്തെ മാറ്റങ്ങള്‍ എന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular