Monday, May 20, 2024
HomeAsiaകഞ്ചാവ് കൃഷിയിലേക്ക് കടന്ന് പാകിസ്താൻ; ലക്ഷ്യം ആഗോള ലഹരി മാര്‍ക്കറ്റ്; കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ പാക്...

കഞ്ചാവ് കൃഷിയിലേക്ക് കടന്ന് പാകിസ്താൻ; ലക്ഷ്യം ആഗോള ലഹരി മാര്‍ക്കറ്റ്; കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ പാക് സര്‍ക്കാരിന്റെ അറ്റകൈ പ്രയോഗം

സ്ലാമബാദ്: സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ കഞ്ചാവ് കൃഷി വ്യാപകമാക്കാൻ പാകിസ്താൻ ഒരുങ്ങുന്നു. മെഡിക്കല്‍ ഉപയോഗത്തിനായുള്ള കഞ്ചാവ് കൃഷി നിയമവിധേയമാക്കിക്കൊണ്ടുള്ള ഓർഡിനൻസ് ഫെബ്രുവരിയില്‍ പാക് സർക്കാർ പാസാക്കിയിരുന്നു.

ഇതിന്റെ മറപിടിച്ചാണ് കൃഷി വ്യാപകമാക്കുന്നത്. ആഗോള ലഹരി മാർക്കറ്റ് ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിലവില്‍ 64.73 ബില്യണ്‍ ഡോളറിന്റേതാണ് ആഗോള കഞ്ചാവ് വിപണി.

നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ കഞ്ചാവ് കൃഷി, മെഡിക്കല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഘടകങ്ങള്‍ വേർതിരിച്ചെടുക്കല്‍, ശുദ്ധീകരണം, നിർമ്മാണം, വില്‍പ്പന എന്നിവയ്‌ക്കായായി പ്രത്യേക അതോറിറ്റിക്കും പുതിയ സർക്കാർ രൂപം നല്‍കി.
നിയമപ്രകാരം സർക്കാർ ലൈസൻസ് എടുത്ത ആർക്കും കഞ്ചാവ് കൃഷി നടത്താം.

ആഗോളതലത്തില്‍ കഞ്ചാവ് കയറ്റുമതി ചെയ്യുന്നതിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യമെന്ന് പാകിസ്താൻ കൗണ്‍സില്‍ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയല്‍ റിസർച്ച്‌ (പിസിഎസ്‌ഐആർ) ചെയർമാൻ സയ്യിദ് ഹുസൈൻ അബിദി പറഞ്ഞു. മുൻപ് ആഗോള വിപണിയില്‍ ഏറ്റവും കൂടുതല്‍ ലഹരി എത്തിച്ച രാജ്യങ്ങളിലൊന്നായിരുന്നു അഫ്ഗാൻ. എന്നാല്‍ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം ലഹരി കൃഷി നിരോധിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പാക് സർക്കാരിന്റെ പുതിയ തീരുമാനം.

ഏഷ്യൻ ഡെവലപ്‌മെൻ്റ് ബാങ്കിന്റെ കണക്കനുസരിച്ച്‌ പാകിസ്താന്റെ പണപ്പെരുപ്പ നിരക്ക് 25% ആയി ഉയർന്നു. സാമ്ബത്തിക വളർച്ച നാലാമത്തെ ഏറ്റവും കുറഞ്ഞ വേഗതയില്‍ 1.9% ആണ്. 2022 മെയ് മുതലുള്ള സാമ്ബത്തിക പ്രതിസന്ധി പാകിസ്താന്റെ രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും ദയനീയമായ അവസ്ഥയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular