Saturday, July 27, 2024
HomeEditorialസിപിഎമ്മില്‍ വ്യക്തിപൂജ വിവാദം; നേതാക്കള്‍ വ്യക്തിപൂജയില്‍

സിപിഎമ്മില്‍ വ്യക്തിപൂജ വിവാദം; നേതാക്കള്‍ വ്യക്തിപൂജയില്‍

വ്യക്തിപൂജ ആഗ്രഹിക്കാനും ചെയ്യാനും സാധിക്കാത്ത പാര്‍ട്ടിയാണ സിപിഎം. ഒരു കാലത്തു തെരഞ്ഞെടുപ്പു സമ്മേളനങ്ങളില്‍ പോലും വ്യക്തികള്‍ക്കും നേതാക്കള്‍ക്കും ജയ് വിളിക്കാത്ത പാര്‍ട്ടിയായിരുന്നു സിപിഎം. അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നവും പാര്‍ട്ടിയും കൊടിയും മാത്രം. എന്നാല്‍ ഗൗരിയമ്മയുടെ പ്രതാപ കാലത്തു അവര്‍ മുഖ്യമന്ത്രിയാകുമെന്ന ധ്വനിയില്‍ ജയ് വിളികള്‍ ഉയര്‍ന്നു. കേരം തിങ്ങും കേരള നാട്ടില്‍ ഗൗരിയമ്മ മുഖ്യമന്ത്രി എന്നായിരുന്നു മുദ്രാവാക്യം. എന്നാല്‍ വിഭാഗീയതയും കണ്ണൂര്‍ലോബികളുടെ കളിയും പാര്‍ട്ടിയില്‍ വ്യക്തിപൂജ നടക്കുന്നുവെന്ന പരാതിയും ഉയര്‍ത്തി ഈഴവ സമുദായത്തില്‍ നിന്നുള്ള ഗൗരിയമ്മയെ പാര്‍ട്ടി വെ്ട്ടി മൂലയ്ക്കിരുത്തി. എന്നാല്‍ തുടര്‍ന്നു വി.എസ്. അച്യുതാനന്ദനു പ്രധാന്യം കൊടുക്കുന്നുവെന്ന ആരോപണം ശക്തിയായി. പിണറായിവിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ വി.എസിനെതിരേ ഒളിഞ്ഞും തെളിഞ്ഞും പോരാടി കൊണ്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയെ നശിപ്പിക്കുന്ന ശൈലിയിലേക്കു വിഎസ് പോകുന്നുവെന്നായിരുന്നു ആരോപണം. വിഎസിന്റെ കൂടെ നിന്നവരെ ഒന്നൊന്നായി വെട്ടി അകറ്റി. ചിലര്‍ മറുക്കണ്ടം ചാടി. ഇതില്‍ പ്രധാനിയായിരുന്നു ഇടുക്കി സിപിഎം സെക്രട്ടറിയായിരുന്ന എം.എം.മണി. വിഎസിനെ ഒതുക്കി ഭരണപരിഷ്‌കര കമ്മീഷനാക്കി ലക്ഷങ്ങള്‍ മാസന്തോറും കൊടുത്തു വന്നിരുന്നു. ഇപ്പോള്‍ വിഭാഗീയത ഇല്ലെന്നു പറയുമ്പോഴും കണ്ണൂര്‍ലോബിക്കുള്ളില്‍ അടി തുടങ്ങി. ആലപ്പുഴയില്‍ തോമസ് ഐസക്കും സുധാകരനും തമ്മില്‍ അടിയാണ്. എന്നാലും അവസാന വാക്ക് പിണറായി വിജയനായി മാറി കഴിഞ്ഞു. തുടര്‍ഭരണം ലഭിച്ചതോടെ പിണറായിയും വ്യക്തിപൂജയിലേക്ക് മാറി.

കണ്ണൂര്‍ ലോബിയില്‍ പി ജയരാജിനെ ഒതുക്കുകയാണ് ഇപ്പോഴത്തെ പിണറായി വിജയന്റെ ലക്ഷ്യം. ജില്ല സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. പിജെ ആര്‍മിയ്‌ക്കെതിരേ ശക്തമായ നിലപാടുമായിട്ടാണ് സിപിഎം മുന്നോട്ടു പോകുന്നത്. പി ജയരാജനു ക്ലീന്‍ഷീറ്റ് കൊടുത്തുവെങ്കിലും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നജീവനക്കാര്‍ക്കും മറ്റു അണികള്‍ക്കും പണി കൊടുക്കുകയാണ്.

പിണറായിവിജയന്‍ സര്‍ക്കാരിന്റെ കോടികള്‍ ഒഴുക്കി വ്യക്തിമഹത്വം ഉണ്ടാക്കുന്നതിനു യാതൊരു പ്രശ്‌നവുമില്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തോടു പോരാടാന്‍ ശക്തിയുള്ളവരെ ഒതുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പിണറായി നടത്തുന്നത്.

RELATED ARTICLES

STORIES

Most Popular