Friday, March 29, 2024
HomeIndiaലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള വ്യാപാര ശൃംഖല ഇന്ത്യയുടേത്: ശൃംഗ്ല

ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള വ്യാപാര ശൃംഖല ഇന്ത്യയുടേത്: ശൃംഗ്ല

ന്യൂഡൽഹി: ആഗോള തലത്തിൽ വാണിജ്യ വ്യാപാര രംഗത്ത് ഇന്ത്യ ഏറെ വിശ്വാസ്യത നേടിയതായി വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല. ആഗോളതലത്തിലെ വിതരണ ശൃംഖല മികച്ചരീതിയിൽ പ്രവർത്തിപ്പിക്കാൻ ഇന്ത്യക്കാവുന്നതാണ് വിശ്വാസ്യത വർദ്ധിപ്പി ക്കാൻ കാരണമെന്നും ശൃംഗ്ല പറഞ്ഞു. വൈബ്രന്റ്് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന് മുമ്പായി നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ സെക്രട്ടറി.

വൈബ്രൻറ് ഗുജറാത്ത് എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി 2003ൽ ഗുജറാത്ത് മുഖ്യമന്ത്രി യായിരിക്കേ മുന്നോട്ടുവെച്ച ആശയമായിരുന്നു. ആത്മനിർഭർ ഭാരത് എന്ന നിലയിൽ ഇന്ത്യ ഇന്ന് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നതിന് കാരണം ഗുജറാത്ത് ആദ്യം ആത്മനിർഭരമായത് കൊണ്ടാണെന്നും ശൃംഗ്ല ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ കഴിഞ്ഞ മാസങ്ങളിലായി നടപ്പാക്കിയ എല്ലാ പദ്ധതികളും ഇന്ത്യയെ ആത്മനിർഭരമാക്കുന്ന നടപടികളാണ്. അടിസ്ഥാന മേഖലകളിലെല്ലാം സമൂലമായ മാറ്റമാണ് പ്രകടമാവുന്നത്. ആഗോളതലത്തിലെ ഏത് മേഖലയ്‌ക്കും ഇന്ത്യയിൽ നിന്നും ഒരു പ്രതിവിധിയുണ്ട്. ലോകം മാറുന്നതിനനുസരിച്ച് ഇന്ത്യയും അതിവേഗം മാറിക്കഴിഞ്ഞു.

ഡിജിറ്റൽ പെയ്‌മെന്റ്, സിംഗിൾ പോയിന്റ് ഇന്റർഫേസ്, സർക്കാർ സഹായങ്ങൾ താഴെ തട്ടിൽ എത്തിക്കൽ എന്നിവയിലൂടെ കേന്ദ്രസർക്കാർ രാജ്യത്തെ പൊതു-വ്യാവസായിക അന്തരീക്ഷത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും ശൃംഗ്ല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular