Sunday, September 25, 2022
HomeIndiaരാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരവർപ്പിച്ച് അമിത് ഷാ

രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരവർപ്പിച്ച് അമിത് ഷാ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് അദരവർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിങ്ങളുടെ ജീവത്യാഗം രാജ്യം എല്ലായ്പ്പോഴും ഓർക്കുമെന്നും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ എല്ലാവർക്കും ആദരവർപ്പിക്കുന്നു. മുംബൈയിൽ ഭീകരരെ നേരിട്ടതിനെ തുടർന്ന് ജീവൻ നഷ്ടമായ ധീര സൈനികർക്ക് പ്രത്യേകം ആദരവർപ്പിക്കുന്നു. നിങ്ങളുടെ ധീരതയിലും, ജീവത്യാഗത്തിലും രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ അമിത് ഷാ ട്വീറ്ററിൽ കുറിച്ചു.

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 13 വർഷം പൂർത്തിയാകുകയാണ്. 2008 നവംബർ 26നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് മഹാനഗരം സാക്ഷിയായത്. കടൽ കടന്ന് വന്നവർ നഗരത്തെ മുൾമുനയിൽ നിർത്തുകയായിരുന്നു. ചോരപ്പുഴ തീർത്തു. നാല് ദിവസത്തോളം നീണ്ട പോരാട്ടത്തിലൂടെയാണ് ഭീകരരെ തുരത്താനായത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular