Saturday, May 28, 2022
HomeUSAഅറ്റ്ലാന്റാ കർമേൽ മാർത്തോമാ സെന്റർ തിയോളജിക്കൽ വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയർത്തും: ഫിലിക്സിനോസ് എപ്പിസ്‌കോപ്പ

അറ്റ്ലാന്റാ കർമേൽ മാർത്തോമാ സെന്റർ തിയോളജിക്കൽ വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയർത്തും: ഫിലിക്സിനോസ് എപ്പിസ്‌കോപ്പ

ഡാലസ്∙ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനത്തിന്റെ വളർച്ചയിലെ  തിലകകുറി എന്നു വിശേഷിപ്പിക്കാവുന്ന അറ്റ്ലാന്റാ കർമേൽ  പ്രോജക്ട് ഭാവിയിൽ പൂർണ പദവിയുള്ള തിയോളജിക്കൽ വിദ്യാഭ്യാസ സെൻറർ ആക്കി ഉയർത്തണമെന്നാണ്  ആഗ്രഹിക്കുന്നതെന്നും അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു എന്നും ഭദ്രാസനാധിപൻ റൈറ്റ് റവ  ഡോ: ഐസക് മാർ പീലക്സിനോസ് പറഞ്ഞു

mar-philexinose-2

നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ള യുവജനങ്ങൾ  സഭയുടെ പട്ടത്വ ശുശ്രുഷയിലേക്കു പ്രവേശിച്ചു  ഭദ്രാസനത്തിന്റെ  പൂർണ ഭരണം അവരെ തന്നെ ഏല്പിക്കണമെന്ന മുൻ നോർത്ത് അമേരിക്ക -യൂറോപ്പ്  ഭദ്രാസനാധിപനും ഇപ്പോൾ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയുമായ യൂയാകിം മാർ കൂറിലോസ്  തിരുമേനിയുടെ ദർശനം ഇതോടെ ഫല പ്രാപ്തിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം

ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ നവംബർ 25 നു (താങ്ക്സ് ഗിവിങ് ഡേയിൽ) നടത്തിയ വിശുദ്ധ കുർബാനയ്ക്കുശേഷം ഭദ്രാസനത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകുകയായിരുന്നു എപ്പിസ്കോപ്പാ. അമേരിക്കയിൽ ഒരു പ്രവാസി സമൂഹമായി നാം കഴിയുമ്പോൾ നമ്മുടെ ജീവിതത്തിൽ ലഭിച്ച നിരവധി അനുഗ്രഹങ്ങൾ ദൈവത്തിന്റെ ഒരു ദാനം  ആണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ ഭദ്രാസനത്തെ  സംബന്ധിച്ച് അറ്റ്ലാന്റാ കർമേൽ പ്രോജക്റ്റ് മറ്റൊരു ദൈവിക ദാനം ആണെന്നും തിരുമേനി അഭിപ്രായപ്പെട്ടു,

mtca-carmel-center

അമേരിക്കയിൽ ജനിച്ചു വളരുന്ന യുവ തലമുറക്ക്  മാർത്തോമാ സഭയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നൽകുന്നതിനും അവരെ സഭയുടെ വിശ്വാസ പ്രമാണങ്ങളും മഹത്തായ ദൈവീക ലക്ഷ്യങ്ങൾ  അഭ്യസിപ്പിക്കുന്നതിനും ഉതകുന്ന  വിവിധ കോഴ്സുകൾ കൊളംബിയ യൂണിവേഴ്സിറ്റി മായി സഹകരിച്ച് ആരംഭിക്കുന്നതിനാണ്  ഇപ്പോൾ തിയോളജിക്കൽ   ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നതെന്നും തിരുമേനി പറഞ്ഞു .

അമേരിക്കൻ മലയാളികൾക്കിടയിലും സഭയിലും  നിരവധി കുടുംബങ്ങളിൽ ഇന്നു  പ്രകടമായിരിക്കുന്ന ബന്ധങ്ങളുടെ  തകർച്ച എങ്ങനെ അഭിമുഖീകരിക്കണം,എങ്ങനെ പരിഹരിക്കണം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി  ഫാമിലി എൻറീച്ച്മെന്റ്  പ്രോഗ്രാം  ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്ന് തിരുമേനി പറഞ്ഞു.അറ്റ്ലാന്റ  പ്രോജക്റ്റ് വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന  പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുവാൻ എല്ലാം മാർത്തോമ സഭ അംഗങ്ങളെയും ബഹുമാനപ്പെട്ട തിരുമേനി ആഹ്വാനം ചെയ്തു .

ഇതുവരെ അറ്റ്ലാന്റാ പ്രോജക്ടിന് 4 .9 മില്യൻ ഡോളർ കൊടുത്തു തീർക്കാൻ കഴിഞ്ഞതായും ഇനിയും ഒരു മില്യൻ ഡോളർ കൂടി നൽകാനുണ്ടെന്നും തിരുമേനി വെളിപ്പെടുത്തി .. അതിനാവശ്യമായ ധനം സമാഹരിക്കുക എന്നതാണു ഒരു മാസത്തിലധികം  ടെക്സസിന്റെ വിവിധ  പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നതിന്റെ  ഒരു സുപ്രധാന ലക്ഷ്യമെന്നും തിരുമേനി  പറഞ്ഞു

ഭദ്രാസന നേറ്റീവ് മിഷൻ  പ്രവർത്തനങ്ങളുടെ ഭാഗമായി  മെക്സിക്കോ ഒക്കലഹോമ ,,അലബാമ അരിസോണ  റീജിയണുകളിൽ  നടത്തുന്ന പ്രവർത്തനങ്ങൾ വളരെ അനുഗ്രഹപൂർണവും ദൈവീക സാന്നിധ്യം നിറഞ്ഞതുമാണെന്നും തിരുമേനി കൂട്ടിച്ചേർത്തു..ടെക്സസിന്റെ വിവിധ ഇടവകളിൽ നിന്നുള്ള യുവജനങ്ങൾക്കു ഒക്ലഹോമയിൽ ഒത്തുചേർന്നു വി ബി എസ് തുടങ്ങി വിവിധ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിന് നല്ലൊരു തുക മുടക്കി പണികഴിപ്പിച്ച കെട്ടിടം പ്രയോജനപ്പെടുത്തണമെന്നും തിരുമേനി ഓർമിപ്പിച്ചു

mar-philexinose-3

അഭിവന്ദ്യ തിരുമേനിയുടെ മറ്റൊരു പ്രോജക്ട് ആയ ലൈറ്റ് ടൂ ലൈഫ്‌  പ്രോഗ്രാമിന് ഭദ്രാസനത്തിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും എപ്പോൾ 3200 കുട്ടികളെയാണ് സന്ധിക്കുന്നതെന്നും (ഒരു കുട്ടിക്ക് ഒരു മാസം 20 ഡോളർ) എന്നാൽ അത് 5000  ആക്കി ഉയർത്തണമെന്നും .ഇടവക വികാരി തോമസ് മാത്യു അച്ചൻ ആവശ്യപ്പെട്ടു.

തിരുമേനിയുടെ 71–ാം (ഡിസംബർ 5) ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇടവക കേക്ക് കട്ടിങ് സെറിമണി സംഘടിപ്പിച്ചിരുന്നു.

പി.പി.ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular