Saturday, July 27, 2024
HomeKeralaഅങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; അൻപതുവയസുകാരൻ അറസ്റ്റില്‍

അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; അൻപതുവയസുകാരൻ അറസ്റ്റില്‍

കോഴിക്കോട്: അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. 50 വയസുള്ള അശോകനെയാണ് പൊലീസ് പിടികൂടിയത്.

നാദാപുരം ചെക്യാട് പഞ്ചായത്തിലെ അങ്കണവാടി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ ആണ് അറസ്റ്റ്.

അങ്കണവാടിക്ക് സമീപത്തായാണ് ഇയാള്‍ താമസിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിങ് ദിനത്തിലും വിഷു ദിവസവും രണ്ടു കുട്ടികളെ വീട്ടിലെത്തിച്ച്‌ ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി.

അഞ്ച് വയസ്സില്‍ താഴെയുള്ളതാണു രണ്ട് കുട്ടികളും. അങ്കണവാടി ജീവനക്കാര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴി രേഖപ്പെടുത്തിയശേഷം നാദാപുരം ഡിവൈസ്പിക്ക് കൈമാറുകയായിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

RELATED ARTICLES

STORIES

Most Popular