Thursday, April 25, 2024
HomeIndiaഭരണഘടനയാണ് നമ്മെ നയിക്കേണ്ടത് കുടുംബഭരണമല്ല; അംബേദ്ക്കറുടേയും രാജേന്ദ്രപ്രസാദിന്റേയും വീക്ഷണം ഇന്ത്യയുടെ അടിത്തറ : നരേന്ദ്രമോദി

ഭരണഘടനയാണ് നമ്മെ നയിക്കേണ്ടത് കുടുംബഭരണമല്ല; അംബേദ്ക്കറുടേയും രാജേന്ദ്രപ്രസാദിന്റേയും വീക്ഷണം ഇന്ത്യയുടെ അടിത്തറ : നരേന്ദ്രമോദി

ന്യൂഡൽഹി: ഭരണഘടനാ ദിനാചരണത്തിൽ കുടുംബഭരണം  പാർട്ടികളേയും രാജ്യത്തേയും ദുഷിപ്പിക്കുന്നുവെന്ന്  പ്രധാനമന്ത്രി. നവംബർ 26ന് ഭരണഘടനാ ദിനം ആചരിക്കുന്നത് വഴി ഭരണഘടനുടെ മൂല തത്വത്തെ നാം വിസ്മരിക്കുന്നുണ്ടോ എന്നും ആത്മവലോകനം നടത്തണമെന്നും നരേന്ദ്രമോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലെ അമൃത മഹോത്സവ കാലഘട്ടത്തിൽ എല്ലാ നന്മയും ഉയർത്തിക്കൊണ്ടുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകസഭയിലെ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും മറ്റ് കേന്ദ്രമന്ത്രിമാരും മറ്റ് പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

രാഷ്‌ട്രീയ നേതാക്കളുടെ അഴിമതിയും കുടുംബ ഭരണവും യുവജനങ്ങളുടെ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്നുവെന്ന് മറക്കരു തെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പലസംസ്ഥാനങ്ങളിലും നിലനിൽക്കുന്ന നിലനിൽക്കുന്ന കുടുംബാധിപത്യം പുതിയവരെ ഒരു രംഗത്തും ഉയർത്തുന്നില്ലെന്നും അത് ഉണ്ടാക്കുന്നത് കടുത്ത നിരാശയാണെന്ന് മറക്കരുതെന്നും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.

ഡോ.അംബേദ്ക്കറിനേയും ഡോ. രാജേന്ദ്രപ്രസാദിനേയും അനുസ്മരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയുടെ ശക്തിയെ എടുത്തുപറഞ്ഞത്. നൂറ്റാണ്ടുകളായി ഭാരത ത്തിന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പൗരന്മാരുടെ മൗലികാവകാശവും സംരക്ഷിക്കാൻ കാരണ മായത് നമ്മുടെ ഭരണഘടനയാണ്. ഇന്ത്യയുടെ ശക്തിയാണ് ഭരണഘടനയെന്നും അതിലെ ഓരോ വരികളേയും രാഷ്‌ട്രീയ സങ്കുചിത ചിന്തകൾക്കായി വളച്ചൊടിക്കരുതെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.  ഡോ. അംബേദ്ക്കറിന്റേയും ഡോ.രാജേന്ദ്രപ്രസാദിന്റേയും വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് പ്രധാമന്ത്രി സന്ദേശം നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular