Thursday, July 18, 2024
HomeKeralaകെഎസ്‌ഇബിയുടേത് വെറും പൊറാട്ട് വിശദീകരണം; മീറ്റര്‍ റീഡിംഗിന് വരുന്ന പയ്യനാണാണ് എല്ലാം തീരുമാനിക്കുന്നത്; പറഞ്ഞതില്‍ ഉറച്ച്‌...

കെഎസ്‌ഇബിയുടേത് വെറും പൊറാട്ട് വിശദീകരണം; മീറ്റര്‍ റീഡിംഗിന് വരുന്ന പയ്യനാണാണ് എല്ലാം തീരുമാനിക്കുന്നത്; പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ആര്‍ ശ്രിലേഖ

തിരുവനന്തപുരം: സൗരോർജ്ജ ബില്ലിംഗിനെ കുറിച്ച്‌ കെഎസ്‌ഇബി നല്‍കിയ വിശദീകരണം വിശ്വാസയോഗ്യമല്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ.

ഉപഭോക്താക്കള്‍ക്ക് മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലാണ് കെഎസ്‌ഇബി വൈദ്യുതിക്ക് വില നിശ്ചയിക്കുന്നത്. മീറ്റർ റീഡിംഗിന് വരുന്ന പയ്യനാണാണ് അങ്ങോട്ട് നല്‍കുന്ന സൗരോർജ്ജത്തിന്റെ വില തീരുമാനിക്കുന്നത്. ഇതൊക്കെ കാരണമാണ് വിശദീകരണത്തില്‍ വിശ്വാസമില്ലാത്തതെന്ന് ശ്രീലേഖ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കെഎസ്‌ഇബിയുടേത് വെറും പൊറാട്ട് വിശദീകരണം എന്ന തലക്കെട്ടൊടെയാണ് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നതായി അവർ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം സോളർ പാനല്‍ സ്ഥാപിച്ച്‌ കെഎസ്‌ഇബിക്ക് വൈദ്യുതി അങ്ങോട്ട് നല്‍കിയിട്ടും ബില്‍ കുത്തനെ ഉയരുന്നതായി കാണിച്ച്‌ ശ്രീലേഖ ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വീട്ടില്‍ സോളാർ വയ്‌ക്കുമ്ബോള്‍ ഓണ്‍ ഗ്രിഡ് ആക്കല്ലെ കെഎസ്‌ഇബി കട്ടോണ്ട് പോകും എന്ന തലക്കെട്ടില്‍ പങ്കുവെച്ച കുറിപ്പ് ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പോസ്റ്റിനെ അനുകൂലിച്ച നിരവധി പേർ രംഗത്ത് എത്തിയതോടെ ബോർഡ് പ്രതിരോധത്തിലായി.

പിന്നാലെ ശ്രീലേഖയ്‌ക്ക് സൗരോർജ ബില്ലിംഗിനെ പറ്റി ധാരണയുമില്ലെന്ന് ചൂണ്ടിക്കാട്ടി ബോർഡ് രംഗത്തെത്തി. ഒപ്പം സ്ഥാപനത്തെ താഴ്‌ത്തികട്ടാനാണ് ഇവരുടെ ശ്രമമെന്നും കെഎസ്‌ഇബി പറഞ്ഞു. ഇരും വിഭാഗത്തിന്റെയും വാദങ്ങള്‍ വാർത്ത പ്രധാന്യം നേടിയതോടെയാണ് താൻ പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നതായി കാണിച്ച്‌ മുൻ ഡിജിപി വീണ്ടും എത്തിയത്.

RELATED ARTICLES

STORIES

Most Popular