Saturday, July 27, 2024
HomeKeralaകമ്ബിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചു,ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞു; കരമന അഖിലിന്റെ കൊലപാതക ദൃശ്യങ്ങള്‍ കൈരളി...

കമ്ബിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചു,ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞു; കരമന അഖിലിന്റെ കൊലപാതക ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

രമനയില്‍ യുവാവിനെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിലെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. അഖിലിന്റെ കൊലപാതക ദൃശ്യങ്ങള്‍ ആണ് കൈരളി ന്യൂസിന് ലഭിച്ചത്.

കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടാണ് എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

മൂന്നുപേർ സംഘം ചേർന്ന് ആയിരുന്നു ആക്രമണം. കമ്ബിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചു.ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞു,ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമിച്ചു. കരമന അനന്തു വധക്കേസ് പ്രതി കിരണ്‍ കൃഷ്ണനും സംഘത്തില്‍ ഉണ്ട്.വിനീത് ,അനീഷ് അപ്പു എന്നിവരാണ് കൊലപാതക സംഘത്തില്‍ ഉണ്ടായിരുന്നത്.കേസില്‍ നാല് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കരമന അനന്തു വധക്കേസ് പ്രതി കിരണ്‍ കൃഷ്ണയാണ് വണ്ടിയോടിച്ചത്.ബാറിലുണ്ടായ തർക്കമാണ്കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.

അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.വട്ടപ്പാറ സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്.

RELATED ARTICLES

STORIES

Most Popular