Thursday, June 13, 2024
HomeKeralaകരിപ്പൂരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസ് സാധാരണഗതിയിലേക്ക്; ടിക്കറ്റ് നിരക്കുകളില്‍ വര്‍ധനവ്

കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസ് സാധാരണഗതിയിലേക്ക്; ടിക്കറ്റ് നിരക്കുകളില്‍ വര്‍ധനവ്

രിപ്പൂർ വിമാനത്താവളത്തില്‍നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകള്‍ സാധാരണഗതിയിലേക്ക്. രാവിലെ എട്ട് മണിക്ക് റാസല്‍ഖൈമയിലേക്കുള്ള വിമാനം മാത്രമാണു റദ്ദാക്കിയത്.

ബാക്കി എല്ലാ വിമാനങ്ങളും കൃത്യ സമയത്ത് സർവീസ് നടത്തുന്നുണ്ടെന്ന് കരിപ്പൂരിലെ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന എല്ലാ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി മുതലാണ് കരിപ്പൂരില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കാൻ തുടങ്ങിയത്. ഇതുവരെ രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ യാത്ര മുടങ്ങിയതായാണു വിവരം. വിമാനം മുടങ്ങിയതോടെ വിമാന ടിക്കറ്റ് നിരക്ക് പതിനായിരം രൂപയിലധികമാണു വർധിച്ചത്. ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ട്.

RELATED ARTICLES

STORIES

Most Popular