Saturday, July 27, 2024
HomeGulfഒമാൻ എണ്ണവില വീണ്ടും 85 ഡോളറിലേക്ക്

ഒമാൻ എണ്ണവില വീണ്ടും 85 ഡോളറിലേക്ക്

സ്കത്ത്: കഴിഞ്ഞ കുറെ ആഴ്ചകളിലെ താഴ്ചകള്‍ക്കുശേഷം ഒമാൻ എണ്ണവില വീണ്ടും ഉയരാൻ തുടങ്ങി. 84.78 ഡോളറാണ് വെള്ളിയാഴ്ച ഒമാൻ എണ്ണവില.

വെള്ളിയാഴ്ച 10 സെന്റാണ് ഉയർന്നത്. വ്യഴാഴ്ച 1.70 ഡോളർ വർധിച്ചു. വ്യാഴാഴ്ച ഒമാൻ എണ്ണവില ബാരലിന് 84.68 ഡോളറായിരുന്നു.

അന്താരാഷ്ട്ര മാർക്കറ്റിലും എണ്ണവില ഉയർന്നിട്ടുണ്ട്. മേയ്, ജൂണ്‍ മാസങ്ങളില്‍ എണ്ണയുടെ ഉപയോഗം കൂടുമെന്നും അതിനാല്‍ വില ഇനിയും വർധിക്കുമെന്ന് സാമ്ബത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഏപ്രില്‍ ആദ്യത്തിനുശേഷം ആദ്യമായാണ് എണ്ണവില 85 ഡോളറിനടുത്തെത്തുന്നത്. അമേരിക്കൻ എണ്ണ ഉല്‍പാദനം കുറഞ്ഞതും ചൈനയുടെ ഇറക്കുമതി വർധിച്ചതുമാണ് വില ഉയരാൻ പ്രധാന കാരണം. അമേരിക്കൻ തൊഴില്‍ മാർക്കറ്റില്‍ തൊഴിലില്ലാത്തവരുടെ എണ്ണം കഴിഞ്ഞ എട്ട് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്നതും ഇസ്രായേലിന്റെ റഫ ആക്രമണവും വില വർധിക്കാൻ പ്രധാന കാരണമാണ്.

ചൈനയുടെ എണ്ണ ഇറക്കുമതി ഈ വർഷം വൻതോതില്‍ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദിനേന 10.88 ദശലക്ഷം ബാരല്‍ എണ്ണ അധികമാണ് ചൈന ഇറക്കുമതി ചെയ്യുന്നത്.

ചൈനയില്‍ എണ്ണ സംബന്ധമായ നിർമാണങ്ങള്‍ വർധിക്കുകയും കഴിഞ്ഞ മേയ് ദിനത്തില്‍പോലും ചൈനയിലെ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം എണ്ണ മേഖലകളില്‍ നിരവധി പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. അമേരിക്കൻ കപ്പല്‍ ഇറാൻ പിടിച്ചെടുത്ത സാഹചര്യത്തില്‍ ചില ഇൻഷുറൻസ് കമ്ബനികള്‍ ഇറാൻ എണ്ണക്കുള്ള ഇൻഷുറൻസും ഒഴിവാക്കിയിട്ടുണ്ട്. ഇറാനുമായുള്ള ബന്ധം ഒഴിവാക്കാൻ മലേഷ്യയുടെ മേലുള്ള അമേരിക്കൻ സമ്മർദവും നിലവിലുണ്ട്. ഇറാന്റെ എണ്ണ ചൈനയിലേക്ക് മലേഷ്യ വഴിയാണ് കൊണ്ടു പോവുന്നത്. സൗദി എണ്ണക്കമ്ബനികളുടെ ഉല്‍പാദന ചെലവ് വർധിച്ചതും വില ഉയരാൻ കാരണമാകുന്നുണ്ട്.

എണ്ണവില നേരത്തേ ബാരലിന് 90 ഡോളർ കടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസമായി താഴേക്ക് വരുകയയായിരുന്നു. വില വർധിക്കുന്നത് ഒമാൻ അടക്കമുള്ള ഉല്‍പാദക രാജ്യങ്ങളുടെ സാമ്ബത്തിക മേഖലക്ക് അനുഗ്രഹമാവും. എണ്ണയില്‍നിന്ന് ലഭിക്കുന്ന അധിക വരുമാനം രാജ്യത്ത് വികസന പദ്ധതികള്‍ വേഗത്തിലാക്കാനും പുതിയ പദ്ധതികള്‍ നടപ്പാക്കാനും സഹായകമാവും. രാജ്യത്തിന്റെ കമ്മി ബജറ്റ് മിച്ച ബജറ്റാവാനും എണ്ണവില വർധന കാരണമാകും.

RELATED ARTICLES

STORIES

Most Popular