Saturday, July 27, 2024
HomeEditorialകോവിഡും വിവരക്കേടും; മന്ത്രി വീണ പരാജയം?

കോവിഡും വിവരക്കേടും; മന്ത്രി വീണ പരാജയം?

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെ മുന്നില്‍ വീണ ജോര്‍ജ് ഒന്നുമല്ലെന്നു തെളിയിക്കുന്നു. സ്വന്തം മണ്ഡലത്തില്‍ പോലും അല്ല ജില്ലയില്‍ പോലും കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപമാണ് രാഷ്ടരീയരംഗത്തു നിന്നും ഉയരുന്നത്. പി.സി.ജോര്‍ജ് പോലും ആക്ഷേപവുമായി രംഗത്തു വന്നു. പ്രസ്താവനകള്‍ നടത്തുന്നതില്‍കാണിക്കുന്ന ഉത്സാഹം ഇവരുടെ പ്രവര്‍ത്തനത്തിലില്ലെന്ന സൂചനയാണ് സിപിഎം നേതാക്കളും ഉയര്‍ത്തുന്നത്. ഇതിനിടയിലാണ് വീണ ജോര്‍ജിന്റെ രേഖാമൂലമുള്ള മറുപടി നിയമസഭയില്‍ വിവാദമായിരിക്കുന്നത്. കേരളത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേയുള്ള ആക്രമണം അറിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. നിയമസഭ രേഖകളില്‍ നിന്നും ഇതു മാറ്റാനും കഴിയില്ല. കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. മാത്യു കുഴല്‍ നാടന്‍ ഓഗസ്റ്റ് നാലിന് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. നിലവിലെ നിയമങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പര്യാപ്തമാണെന്നും മന്ത്രി മറുപടിയില്‍ പറയുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഐഎംഎ കഴിഞ്ഞയാഴ്ച സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ വിചിത്രമായ മറുപടി. അതേസമയം ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായത് 43 അതിക്രമങ്ങളാണ്. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കിയിട്ടും കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ജാമ്യത്തിലാണ്.
ചാനല്‍ചര്‍ച്ചകളില്‍ കത്തികയറിയ ചരിത്രമുള്ള മാധ്യമപ്രവര്‍ത്തകയും കൂടിയായ വീണ ജോര്‍ജിനു പൊതുപ്രവര്‍ത്തകയായപ്പോള്‍ പരാജയത്തിന്റെ കണക്കാണ് പറയാനുള്ളത്.ശൈലജടീച്ചര്‍ ഇരുന്ന സീറ്റായതു കൊണ്ടാണ് ഇത്രയും പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്.

RELATED ARTICLES

STORIES

Most Popular