Friday, March 29, 2024
HomeUSAലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ഒക്‌ലഹോമയിൽ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ഒക്‌ലഹോമയിൽ

ഒക്കലഹോമ ∙ ക്രിസ്മസ് സീസൺ ആരംഭിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിൽ മത്സരം തന്നെ നടക്കുകയാണ്. നിലവിലുള്ള റിപ്പോർട്ടുകളനുസരിച്ചു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ ഇന്നലെ (നവംബർ 26) മുതൽ ഒക്‌ലഹോമയിൽ പൊതുജനങ്ങൾക്ക് കൗതുകമായി മാറുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് 6.30ന് വെസ്റ്റ് പാർക്ക് അവന്യുവിൽ ദീപാലകൃതമായ ട്രീ പ്രദർശിപ്പിച്ചു. അടുത്ത 42 ദിവസം പൊതുജനങ്ങൾക്ക് ഈ ക്രിസ്മസ് ട്രീ കാണുന്നതിനുള്ള അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. 140 അടി ഉയരമുള്ള ഈ ട്രീ അലങ്കരിക്കുന്നതിന് 20,000 ലെഡ് ബൾബുകളും, 10,000 ഓർണമെന്റ്സുമാണ് ഉപയോഗിച്ചിരിക്കുന്നത്. ന്യൂയോർക്ക് റോക്ക് ഫെല്ലർ പ്ലാസയിൽ ഉയർന്നിരിക്കുന്ന 79 അടി ഉയരമുള്ള ട്രിയുടെ ഇരട്ടി ഉയരമാണ് പുതിയ ക്രിസ്മസ് ട്രീക്ക്.

2000 വർഷങ്ങൾക്ക് മുമ്പ് ലോകചരിത്രം മുഴുവൻ മാറ്റിമറിച്ച ഒരു രാത്രി. ജീസസിന്റെ ജനനം ആഘോഷിക്കുന്നതിനും ഞങ്ങളുടെ വിശ്വാസം ഒരിക്കൽ കൂടി ഉറപ്പിക്കുന്നതിനുമാണ് ഈ ക്രിസ്മസ് കാലം പ്രയോജനപ്പെടുത്തുന്നതെന്ന് ഹാമർ വില്യംസ് കമ്പനി സിഇഒ കെയ്ൽ വില്യംസ് പറഞ്ഞു. വില്യം കുടുംബമാണ് ഇത്രയും വലിയ ട്രീ ക്രിസ്മസിനായി സമർപ്പിച്ചിരിക്കുന്നത്. ആദ്യം 100 അടി ഉയരമുള്ള ട്രിയാണ് ഉദ്യേശിച്ചതെങ്കിലും 140 അടി ഉയരമുള്ള ട്രീ ലഭിച്ചത് അത്ഭുതമാണെന്നും കെയ്ൽ പറഞ്ഞു.

പി.പി.ചെറിയാൻ 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular