Friday, July 26, 2024
HomeAsiaദാനം ലഭിച്ച വിമാനം പറത്താൻ പൈലറ്റില്ല; ഭാരതം സൈന്യത്തെ പിൻവലിച്ചതോടെ പ്രതിസന്ധിയിലായി മാലദ്വീപ്

ദാനം ലഭിച്ച വിമാനം പറത്താൻ പൈലറ്റില്ല; ഭാരതം സൈന്യത്തെ പിൻവലിച്ചതോടെ പ്രതിസന്ധിയിലായി മാലദ്വീപ്

മാലെ :മാലദ്വീപ് സൈന്യത്തിന് ഭാരതം സംഭാവന ചെയ്ത മൂന്ന് വിമാനങ്ങള്‍ പ്രവർത്തിപ്പിക്കാൻ കഴിവുള്ള പൈലറ്റുമാരില്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണ്‍ തുറന്നു സമ്മതിച്ചു.

രണ്ട് ഹെലികോപ്റ്ററുകളും ഒരു ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിനായി മാലദ്വീപില്‍ നിലയുറപ്പിച്ചിരുന്ന 76 ഭാരതീയ പ്രതിരോധ ഉദ്യോഗസ്ഥർ അവിടെനിന്നും പിൻവാങ്ങിയതിനു തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണ്‍ മാലദ്വീപ് സൈന്യത്തിന്റെ വ്യോമയാന ശേഷിയിലെ പോരായ്മകള്‍ സ്ഥിരീകരിച്ചത്.

ഞായറാഴ്ച മാലെയില്‍ ഒരു മാധ്യമ സമ്മേളനത്തിലാണ് “വിമാനം പറത്താൻ ലൈസൻസുള്ള ആളുകള്‍ ഇല്ല,” എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. വിമാനം പറത്താൻ പരിശീലനം ആരംഭിച്ച മാലദ്വീപ് സൈനികർക്ക് വ്യക്തമാക്കാനാകാത്ത കാരണങ്ങളാല്‍ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് മൗമൂണ്‍ വിശദീകരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഫെബ്രുവരിയില്‍ നിശ്ചയിച്ച സമയപരിധി പാലിച്ച്‌ അവസാനത്തെ ഭാരത സൈനികനും വെള്ളിയാഴ്ച മാലദ്വീപ് വിട്ടു. ചൈന അനുകൂല നിലപാടുകള്‍ക്ക് പേരുകേട്ട മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സു 2023 നവംബറില്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഭാരത ഉദ്യോഗസ്ഥർ മാലദ്വീപ് വിട്ടത്. ഭാരതം തിരിച്ചെടുക്കണമെന്ന് മുയിസു പറഞ്ഞ 77 സൈനികർ പ്രധാനമായും പൈലറ്റുമാരും ക്രൂവും സാങ്കേതിക വിദഗ്ധരുമാണ്.

മുൻ പ്രസിഡൻ്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുല്ല യമീൻ, ഇബ്രാഹിം മുഹമ്മദ് സോലിഹ് എന്നിവരുടെ കാലത്ത് ഭാരതം വിതരണം ചെയ്ത ഹെലികോപ്റ്ററുകളും വിമാനങ്ങളും പ്രാഥമികമായി മാലദ്വീപ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

അതിനിടെ, സെനഹിയ മിലിട്ടറി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാരെ നിലനിർത്താൻ മാലദ്വീപ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular