Saturday, July 27, 2024
HomeGulfജീവനക്കാര്‍ക്ക് ഇത്തവണയും കോളടിച്ചു, 20 ആഴ്ചത്തെ ശമ്ബളം ബോണസ്, റെക്കോഡ് ലാഭം വേറിട്ട് ആഘോഷിച്ച്‌ കമ്ബനി

ജീവനക്കാര്‍ക്ക് ഇത്തവണയും കോളടിച്ചു, 20 ആഴ്ചത്തെ ശമ്ബളം ബോണസ്, റെക്കോഡ് ലാഭം വേറിട്ട് ആഘോഷിച്ച്‌ കമ്ബനി

ദുബായ് : കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ റെക്കോഡ് ലാഭം ലഭിച്ചത് ജീവനക്കാർക്കൊപ്പം ആഘോഷിച്ച്‌ എമിറേറ്റ്സ് ഗ്രൂപ്പ്.

ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്ബളത്തിന് തുല്യമായ ബോണസാണ് എമിറേറ്റ്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്. മേയ് മാസത്തെ ശമ്ബളത്തിനൊപ്പമാണ് ജീവനക്കാർക്ക് ബോണസ് ലഭിക്കുക. എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്‌ഖ് അഹമ്മദ് ഹിൻ സയീദ് അല്‍ മക്തൂം ജീവനക്കാർക്ക് നന്ദി അറിയിച്ചു. കമ്ബനിയുടെ ലാഭവിഹിതത്തിന്റെ ഓരോ ദിർഹത്തിനും ജീവനക്കാർ അർഹരാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാരുടെ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

എമിറേറ്റ്സ് ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 10 ശതമാനം വർദ്ധിച്ച്‌ 1,12,406 ആയിരുന്നു. 2023-24 സാമ്ബത്തിക വർഷത്തില്‍ 18.7 മില്യണ്‍ ദിർഹത്തിന്റെ റെക്കോഡ് ലാഭവും 137.30 ബില്യണ്‍ ദിർഹത്തിന്റെ വരുമാനവുമാണ് എമിറേറ്റ്സ് ഗ്രൂപ്പ് നേടിയത്. മുൻവർഷത്തെക്കാള്‍ 71 ശതമാനം ലാഭമാണ് കമ്ബനി നേടിയത്. അതേസമയം കഴിഞ്ഞ വർഷം തങ്ങളുടെ ജീവനക്കാർക്ക് 24 ആഴ്ചത്തെ ശമ്ബളമാണ് ബോണസായി നല്‍കിയത്. 84 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എമിറേറ്റ്സ് ഗ്രൂപ്പില്‍ 170 രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

RELATED ARTICLES

STORIES

Most Popular