Thursday, July 18, 2024
HomeIndiaസുശീല്‍കുമാര്‍ മോദി മലയാളി മരുമകൻ

സുശീല്‍കുമാര്‍ മോദി മലയാളി മരുമകൻ

ന്യൂഡല്‍ഹി: സുശീല്‍കുമാർ മോദിയുടെ എ.ബി.വി.പി. പ്രവർത്തനകാലത്ത് ഒരു ലാത്തിച്ചാർജില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴുള്ള സൗഹൃദമാണ് ജെസ്സി ജോർജുമായുള്ള വിവാഹത്തിലെത്തിയത്.

പട്ന സർവകലാശാലയില്‍ പഠിക്കുന്നകാലത്ത് വിദ്യാർഥിസംഘടനയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. സർവകലാശാലാ വിദ്യാർഥിയൂണിയന്റെ 1973-ലെ ജനറല്‍ സെക്രട്ടറിയുമായി.

സസ്യശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദമെടുത്ത മോദി എം.എസ്‌സി.ക്ക് പഠിക്കുന്നകാലത്താണ് ജയപ്രകാശ് നാരായണനില്‍ ആകൃഷ്ടനായി ജനസംഘത്തിലെത്തുന്നത്. അടിയന്തരാവസ്ഥക്കാലത്ത് അഞ്ചുതവണ അറസ്റ്റിലാവുകയും 19 മാസം ജയിലാവുകയും ചെയ്തിട്ടുണ്ട്.

1990-ല്‍ പട്നയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. 1996 മുതല്‍ 2004 വരെ ഇദ്ദേഹമായിരുന്നു നിയമസഭാ പ്രതിപക്ഷനേതാവ്. 2004-ല്‍ ബഹല്‍പുരില്‍നിന്നാണ് ലോക്‌സഭയിലെത്തുന്നത്. 2005-ല്‍ എം.പി.സ്ഥാനം വിട്ട് നിയമസഭാ കൗണ്‍സിലിലെ അംഗമായി. തുടർന്നാണ് നിതീഷ് കുമാർ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായത്. ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റും ജി.എസ്.ടി. മന്ത്രിതല കൗണ്‍സില്‍ ചെയർമാനുമായിരുന്നു. രാഷ്ട്രീയസ്വയംസേവക് സംഘിന്റെ ആജീവനാന്ത അംഗമായിരുന്നു.

RELATED ARTICLES

STORIES

Most Popular