Tuesday, April 23, 2024
HomeKeralaഇമേജ് ഗ്രാഫ് ഉയര്‍ത്താന്‍ റിയാസ് മുഖ്യന്റെ മരുമകന്‍ കുപ്പി പെറുക്കുന്നു ...

ഇമേജ് ഗ്രാഫ് ഉയര്‍ത്താന്‍ റിയാസ് മുഖ്യന്റെ മരുമകന്‍ കുപ്പി പെറുക്കുന്നു കേരളത്തിലെ റോഡുകള്‍ നോക്കില്ലേ?

ഇമേജ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് മന്ത്രി  മുഹമ്മദ് റിയാസ്.  റസ്റ്റ് ഹൗസിലെ ഓടി നടന്നു കയറി പറമ്പിലെ കുപ്പി പെറുക്കിയാല്‍ ഗ്രാഫ് ഉയരുമെന്നു പറഞ്ഞു കൊടുത്തതു  മന്ത്രിപത്‌നിയാണോ ആവോ എന്നറിയില്ല. ഏതായാലും പിടിക്കുന്നതും കുപ്പി പെറുക്കുന്നതും ലൈവാക്കി ഫെയ്‌സ്  ബൂക്കിലിടുന്നുണ്ട്. ഇതിനു മലയാളികള്‍ വിളിക്കുന്ന  പേര് അല്പത്തമെന്നാണ്.   ഏതായാലും കേരളത്തിലെ  റോഡുകളുടെ ചുമതലയുള്ള മന്ത്രിക്കു  റോഡിനെ കുറിച്ചു ചിന്തിക്കാനോ പറയാനോ സമയമില്ല. അത് ഹൈക്കോടതി  വയറുനിറയെ കൊടുക്കുന്നുണ്ട്.  റോഡിനെ കുറിച്ചു ചിന്തിച്ചിരുന്ന മന്ത്രിമാര്‍ വാണിരുന്ന കാലമുണ്ടായിരുന്നു. പി.ജെ.  ജോസഫ്, എം.കെ മുനീര്‍, ജി. സുധാകരന്‍ എന്നിവര്‍ മിടുക്കരായിരുന്നു. എന്നാല്‍ ഇപ്പോള്‍  മുഖ്യമന്റെ മരുമകന്‍  പൊതുമരാമത്ത് മന്ത്രിയായപ്പോള്‍ ഓടി നടന്നുകുപ്പി പെറുക്കുകയാണെന്നാണ് ആക്ഷേപം.

വടകര റസ്റ്റ് ഹൗസില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മന്ത്രി പിന്നീട് പറഞ്ഞു. മദ്യക്കുപ്പികള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫെയിസ്ബുക്ക് പോസ്റ്റിലാണ് മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, നിസാരമായ ഇത്തരം സംഭവങ്ങള്‍ തന്റെ ഫേസ്ബുക്കിലൂടെ ലൈവ് ചെയ്യുന്ന മന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയയില്‍ കമന്റുകളെത്തി. സംസ്ഥാനത്ത് മിക്ക റോഡുകളും നശിച്ചു കിടക്കുമ്പോള്‍ അതൊന്നും പരിശോധിക്കാന്‍ നിക്കാതെ ഇത്തരം നിസാര സംഭവങ്ങളെ ഷോ ആക്കി മാറ്റരുതെന്നും പലരും ആവശ്യപ്പെട്ടു.

നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാന്‍ വടകര റസ്റ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യകുപ്പികളും കാണാനിടയായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു എന്ന് ഫെയ്സ്ബുക്കില്‍ മന്ത്രി കുറിച്ചു. പരിശോധനയുടെ വീഡിയോയും പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

സജി വിശ്വംസഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular