Saturday, July 27, 2024
HomeAsiaഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ കൊല്ലപ്പെട്ടു; ആക്രമണത്തില്‍ അപലപിച്ച്‌ യുഎന്‍ സെക്രടറി

ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ കൊല്ലപ്പെട്ടു; ആക്രമണത്തില്‍ അപലപിച്ച്‌ യുഎന്‍ സെക്രടറി

യുണൈറ്റഡ് നേഷന്‍സ്:ഗാസയില്‍ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഉദ്യോഗസ്ഥന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച (14.05.2024) ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന വാഹനം റാഫയില്‍വെച്ച്‌ ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇസ്രാഈല്‍-ഗാസ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം യുഎന്‍ നേരിടുന്ന ആദ്യ അന്താരാഷ്ട്ര അപകടമാണിത്.

അതേസമയം, കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്‍ഡ്യയില്‍ നിന്നുള്ളയാളാണെന്നും മുന്‍ ഇന്‍ഡ്യന്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്നും പിടിഐ റിപോര്‍ട് ചെയ്യുന്നു. യുണൈറ്റഡ് നേഷന്‍സ് ഡിപാര്‍ട്മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റിയിലെ (ഡിഎസ്‌എസ്) സ്റ്റാഫ് അംഗമായിരുന്നു കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍.

സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി യുഎന്‍ സെക്രടറി ജെനറല്‍ അന്റോണിയോ ഗുടെറസ് രംഗത്തെത്തി. ജീവനക്കാരന്റെ കുടുംബത്തിന് ഗുടെറസ് അനുശോചനം അറിയിച്ചു. യുഎന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നുവെന്നും സമഗ്രമായ അന്വേഷണം വേണമെന്നും സെക്രടറി ജെനറലിന്റെ ഡെപ്യൂടി വക്താവ് ഫര്‍ഹാന്‍ ഹഖ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഗാസയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് മാത്രമല്ല, അടിയന്തര വെടിനിര്‍ത്തലിനും എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള അടിയന്തര അഭ്യര്‍ഥന സെക്രടറി ജെനറല്‍ ആവര്‍ത്തിച്ചു. അതിനിടെ, റഫയിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുഎന്‍ വാഹനം ഇടിച്ചുണ്ടായ സംഭവത്തില്‍ മറ്റൊരു ഡി എസ് എസ് ഉദ്യോഗസ്ഥനും പരുക്കേറ്റു.

RELATED ARTICLES

STORIES

Most Popular