Saturday, July 27, 2024
HomeIndiaഭീതിയകന്നതോടെ ശ്രീനഗറില്‍ മികച്ച പോളിംഗ്, 38 ശതമാനം, വോട്ടര്‍മാരെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ഭീതിയകന്നതോടെ ശ്രീനഗറില്‍ മികച്ച പോളിംഗ്, 38 ശതമാനം, വോട്ടര്‍മാരെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

ശ്രീനഗര്‍: ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍തവണകളെ അപേക്ഷിച്ച്‌ താരതമ്യേന മികച്ച പോളിംഗ്. വിഘടനവാദികളുടെ ബഹിഷ്‌കരണ ആഹ്വാനമോ അക്രമ ഭയമോ ഇല്ലാതിരുന്നതിനാല്‍ 38 ശതമാനം ആളുകള്‍ വോട്ടു രേഖപ്പെടുത്തി.

1999ല്‍ 11.93 ശതമാനവും 2019 ല്‍ 14.40 ശതമാനവുമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത.് ഇതിനു മുന്‍പ് ഏറ്റവും മികച്ച പോളിംഗ് നടന്നത് 1996 ലാണ് 40.94ശതമാനം . ഏതാണ്ട് അതിനോട് അടുത്ത പോളിംഗ് നിലവാരത്തിലേക്ക് എത്താന്‍ ഇക്കുറി ശ്രീനഗറിന് കഴിഞ്ഞു. ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പ്രധാനമായും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തമ്മിലാണ് മത്സരം. ബിജെപി മത്സരിക്കുന്നില്ല.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ 14.43 ശതമാനം പോളിംഗിന്റെ ഇരട്ടിയിലധികമായ, 38 ശതമാനം ‘പ്രോത്സാഹജനകമായ’ പോളിങ് രേഖപ്പെടുത്തിയതിന് ശ്രീനഗര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള താഴ്വരയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍, ശ്രീനഗര്‍, ഗന്ദര്‍ബാല്‍, പുല്‍വാമ, ബുദ്ഗാം, ഷോപിയാന്‍ ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലെ 2,135 പോളിംഗ് സ്റ്റേഷനുകളിലാണ് തിങ്കളാഴ്ച പോളിംഗ് നടന്നത്.

RELATED ARTICLES

STORIES

Most Popular