Thursday, July 18, 2024
HomeAsiaഏഴ് ഇസ്രായേലി സൈനികരെ വധിച്ചതായി ഹമാസ്

ഏഴ് ഇസ്രായേലി സൈനികരെ വധിച്ചതായി ഹമാസ്

സ്സ സിറ്റി: വടക്കൻ, തെക്കൻ ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ പിന്നിട്ട 24 മണിക്കൂറിനിടെ, 82 പേർ കൊല്ലപ്പെടുകയും 234 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതോടെ ഗസ്സയിലെ മരണസംഖ്യ 35,173ല്‍ എത്തി.

ജബാലിയ ക്യാമ്ബിലും പരിസരങ്ങളിലും രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇസ്രായേലിന്റെ നിരവധി ടാങ്കുകളും യുദ്ധോപകരണങ്ങളും തകർത്തതായി ഹമാസ് സായുധവിഭാഗം അല്‍ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. 7 സൈനികരെ വകവരുത്തിയതായും അവർ അവകാശാപ്പെട്ടു. 28 സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഒരു സൈനികനെ വധിച്ചതായി ഹിസ്ബുല്ലയും അറിയിച്ചു.

ഗസ്സയിലെ ആശുപത്രികളില്‍ നല്ലൊരു പങ്കും പ്രവർത്തനം നിലച്ച സാഹചര്യത്തില്‍ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാനോ രക്ഷാപ്രവർത്തനം തുടരാനോ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ നരകിക്കുകയാണെന്ന് യു.എൻ ഏജൻസികള്‍ മുന്നറിയിപ്പ് നല്‍കി.

യുനർവ കേന്ദ്രങ്ങളിലേക്ക് വീണ്ടും ഇസ്രായേല്‍ ആക്രമണം വ്യാപിച്ചതോടെ അവശേഷിച്ച സന്നദ്ധ പ്രവർത്തകർ ആശങ്കയിലാണ്. അടിയന്തര വെടിനിർത്തല്‍ ഉണ്ടായില്ലെങ്കില്‍ സ്ഥിതി അത്യന്തം ഗുരുതരമായി മാറുമെന്ന് യു.എൻ വീണ്ടും മുന്നറിയിപ്പ് നല്‍കി.

റഫ ആക്രമണത്തില്‍ ഇസ്രായേല്‍ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക വീണ്ടും മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ചർച്ചകള്‍ക്കായി യു.എസ് ദേശീയ സുരക്ഷാ വിഭാഗം മേധാവി യെയ്ക് സള്ളിവൻ ഇസ്രായേല്‍ ഉള്‍പ്പെടെ മേഖലയിലെ രാജ്യങ്ങളില്‍ പര്യടനം നടത്തും.

വെടിനിർത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഈജിപ്തും ഖത്തറുമായി വെടിനിർത്തല്‍ കരാർ സാധ്യതകള്‍ സംബന്ധിച്ച്‌ ആശയ വിനിമയം തുടരുകയാണെന്നും അമേരിക്ക വ്യക്തമാക്കി.

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നാളെയും മറ്റന്നാളും നടക്കുന്ന ചർച്ചകളില്‍ സംഘത്തെ അയക്കണമോ എന്ന കാര്യം ഇസ്രായേല്‍ തീരുമാനിച്ചിട്ടില്ല. ഇന്ന് ചേരുന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം വിഷയം ചർച്ച ചെയ്യും. റഫ ആക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ തടയണം എന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയാണ് വീണ്ടും കോടതിയെ സമീപിച്ചത്.

RELATED ARTICLES

STORIES

Most Popular