Saturday, July 27, 2024
HomeIndiaരാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

യ്പൂർ: രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഖനിയില്‍ 14 ജീവനക്കാർ കുടുങ്ങി. സ്ഥാപനത്തിലെ വിജിലൻസ് സംഘത്തിലെ ജീവനക്കാരാണ് കുടുങ്ങിയത്.

നീം കാ താനെ ജില്ലയിലെ കോലിഹാൻ ഖനിയിലാണ് സംഭവമുണ്ടായത്. ലിഫ്റ്റ് തകർന്ന് ജീവനക്കാരുടെ സംഘം ഖനിയില്‍ കുടുങ്ങുകയായിരുന്നു. ഇവരെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ ചില ജീവനക്കാർക്ക് പരിക്കേറ്റുവെന്ന് റിപ്പോർട്ടുണ്ട്.

അപകടം നടന്നയുടൻ രക്ഷാപ്രവർത്തകരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് പ്രവീണ്‍ നായിക് പറഞ്ഞു. ഇതുവരെ അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖനിയില്‍ 100 മീറ്റർ താഴ്ചയിലാണ് ആളുകള്‍ കുടുങ്ങി കിടക്കുന്നത്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് പ്രദേശത്തെ എം.എല്‍.എ ധർമപാല്‍ ഗുജ്ജാർ പറഞ്ഞു. ഉടൻ തന്നെ ആംബുലൻസുകളും മറ്റ് രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തേക്ക് എത്തി. ഇതുവരെ ആർക്കും ജീവൻ നഷ്ടമായിട്ടില്ല. എല്ലാവരേയും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

പ്രാഥമികാന്വേഷണത്തില്‍ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഖനിയില്‍ പരിശോധനക്കായാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ പൊട്ടി ഇവർ അപകടത്തില്‍പ്പെടുകയായിരുന്നു.

RELATED ARTICLES

STORIES

Most Popular