Saturday, July 27, 2024
HomeKeralaസംസ്ഥാനത്ത് വേനല്‍ മഴ ശക്തം; ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തം; ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തിന്ന് 3 ജില്ലകളില്‍ യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. മഴ മുന്നറിയിപ്പിനൊപ്പം ഇടിമിന്നല്‍ ജാഗ്രത നിർദ്ദേശവും ശക്തമായ കാറ്റിനുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

RELATED ARTICLES

STORIES

Most Popular