Friday, March 29, 2024
HomeEditorialപാലായില്‍ വീണ്ടും ജോസ് കെ മാണി തോറ്റു

പാലായില്‍ വീണ്ടും ജോസ് കെ മാണി തോറ്റു

കേരളത്തില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ പാലാ എലിക്കുളത്തു ജോസ് കെ മാണി തോറ്റു.എലിക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡിലായിരുന്നു തെരഞ്ഞടെുപ്പ്. ഇവിടെ യുഡിഎഫ് സ്ഥാാര്‍ഥിയായി മല്‍സരിച്ച ജയിംസ് ചാക്കോ ജീരകത്തില്‍ ജയിച്ചു. ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങിയത് ടോമി ഇടയോടിലായിരുന്നു. ഇദ്ദേഹത്തെ 159 വോട്ടുകള്‍ക്കാണ് ജെയിംസ് ചാക്കോ ജീരകത്തില്‍ പരാജയപ്പെടുത്തിയത്. ഇതോടെ ജോസ് കെമാണിയും മന്ത്രിമാരും കളത്തിലിറക്കി വീടുക്കയറിയതുവെറുതെയായി.

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ യുഡിഎഫിനൊപ്പമായിരുന്നു. ഇതേ അവസ്ഥ മാറിയിട്ടില്ലെന്നു എലിക്കുളവും തെളിയിക്കുന്നു. ജോസ കെ മാണി പാലായില്‍ തോറ്റതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നെങ്കിലും എലിക്കുളം തിരിച്ചു കിട്ടാ്ത്തതില്‍ വലിയ തിരിച്ചടിയാണ് എല്‍ഡിഎഫ് നേരിടുന്ന്ത്. സിപിഎമ്മും കേരള കോണ്‍ഗ്രസ് എമ്മും ചേര്‍ന്നാല്‍ എല്‍ഡിഎഫ് ജയിക്കുമെന്ന വാദം വെറുകഥയായി മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കോട്ടയം പോലുള്ള ഒരു ജില്ലയില്‍ ജോസ് കെ മാണിക്കു ഒന്നും സാധിക്കുന്നില്ലെന്നതും തിരിച്ചടിയാണ്. വീട് കയറി വോട്ടു പിടിക്കാന്‍ കേരള കോണ്‍ഗ്രസ് സംഘടിതമായി ഇറങ്ങിയിരുന്നു.എന്തു ചെയ്യാം ജനം ചിന്തിക്കുന്നത് എതിര്‍ദിശയിലാണ്.

ഇതു കൊണ്ടു പഞ്ചായത്ത് ഭരണം യുഡിഎഫ് കിട്ടില്ലെന്നതുമാത്രമാണ് ജോസിനു ആശ്വാസം. ഇവിടെ ഭരിക്കുന്നതു എല്‍ഡിഎഫാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular