Saturday, July 27, 2024
HomeKeralaമൂന്ന് ദിവസത്തിന്റെ 'കുറവ്' നികത്തി സ്വര്‍ണവില; വില വര്‍ദ്ധനയില്‍ നെഞ്ചിടിപ്പേറി ഉപഭോക്താക്കള്‍

മൂന്ന് ദിവസത്തിന്റെ ‘കുറവ്’ നികത്തി സ്വര്‍ണവില; വില വര്‍ദ്ധനയില്‍ നെഞ്ചിടിപ്പേറി ഉപഭോക്താക്കള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവിലയില്‍ വർദ്ധനവ്. ഇന്നലെ കുറഞ്ഞ അത്രയും തന്നെ ഇന്ന് കൂടിയിട്ടുണ്ട്.

അതായത് ഇന്നലെ 320 രൂപ കുറഞ്ഞു, ഇന്ന് 320 രൂപ ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53720 രൂപയാണ്.

കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 400 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 40 രൂപ ഉയർന്നു. 6715 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 5590 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 91 രൂപയാണ്. ഹാള്‍മാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

മേയിലെ സ്വർണവില ഒറ്റനോട്ടത്തില്‍

മെയ് 1 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ
മെയ് 2 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ
മെയ് 3 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ
മെയ് 4 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ
മെയ് 5 – സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ
മെയ് 6 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
മെയ് 9 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
മെയ് 10 – ഒരു പവന് സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 53600 രൂപ
മെയ് 11 – ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53800 രൂപ
മെയ് 12 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 53800 രൂപ
മെയ് 13 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53720 രൂപ
മെയ് 14 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 53400 രൂപ
മെയ് 15 – ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 53720 രൂപ

RELATED ARTICLES

STORIES

Most Popular