Friday, July 26, 2024
HomeKeralaസിംഗപ്പൂര്‍ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായില്‍; മന്ത്രിസഭായോഗം ഓണ്‍ലൈൻ വഴി

സിംഗപ്പൂര്‍ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായില്‍; മന്ത്രിസഭായോഗം ഓണ്‍ലൈൻ വഴി

തിരുവനന്തപുരം: പുലർച്ചെ അഞ്ച് മണിക്കാണ് ദുബായിലെത്തിയത്. നേരത്തെ 19ന് ദുബായില്‍ എത്തുമെന്നായിരുന്നു അറിയിച്ചത്.

മുഖ്യമന്ത്രി ദുബായില്‍ നിന്ന് ഓണ്‍ലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. ഈ മാസം ആറിനായിരുന്നു മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്രയ്‌ക്കായി കേരളത്തില്‍ നിന്നും പുറപ്പെട്ടത്.

ദുബായ് വഴിയായിരുന്നു യാത്രയെങ്കിലും ട്രാൻസിറ്റ് ആയിരുന്നതിനാല്‍ വിമാനത്താവളത്തില്‍ നിന്ന് അന്ന് പുറത്തിറങ്ങിയിരുന്നില്ല. ദുബായിലെത്തിയ മുഖ്യമന്ത്രി രണ്ടു ദിവസം അവിടെ ഉണ്ടാകുമെങ്കിലും പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നാണ് സൂചന. ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. ഓണ്‍ലൈൻ വഴിയാണ് ഇന്ന് രാവിലെ അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തത്. 20ന് കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് സിംഗപ്പൂരില്‍ നിന്നും യോഗത്തില്‍ പങ്കെടുക്കുമെന്നായിരുനു നേരത്തെ ലഭിച്ചിരുന്ന വിവരം. 19ന് ദുബായില്‍ മടങ്ങിയെത്താൻ നിശ്ചയിച്ചിരുന്നത്. ഈ തീയതികളിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. നിയമസഭ സമ്മേളനം ചേരുന്ന തീയതി സംബന്ധിച്ച്‌ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി കേരളത്തില്‍ എത്തിയതിനു ശേഷം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് സൂചന.

RELATED ARTICLES

STORIES

Most Popular