Saturday, July 27, 2024
HomeKeralaവല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച്‌ കടന്ന റഷ്യാക്കാരനെ അറസ്റ്റ് ചെയ്തു

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച്‌ കടന്ന റഷ്യാക്കാരനെ അറസ്റ്റ് ചെയ്തു

കൊച്ചി : വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച്‌ കടന്ന റഷ്യാക്കാരനെ അറസ്റ്റ് ചെയ്തു. റഷ്യന്‍ പൗരന്‍ ഇല്യ ഇക്കിമോവിനെ (26)മുളവുകാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ച കയറിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. പിടിയിലായ റഷ്യാക്കാരന്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഓടേയാണ് സംഭവം. ഡിപി വേള്‍ഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ അതീവ സുരക്ഷാമേഖലയില്‍ മതില്‍ ചാടിക്കടക്കുകയായിരുന്നു റഷ്യന്‍ പൗരന്‍. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞുവച്ചു.

RELATED ARTICLES

STORIES

Most Popular