Saturday, July 27, 2024
HomeIndiaപാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്, ഞങ്ങള്‍ അത് ഏറ്റെടുക്കും : അമിത് ഷാ

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്, ഞങ്ങള്‍ അത് ഏറ്റെടുക്കും : അമിത് ഷാ

സെറാംപൂർ : പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും തങ്ങള്‍ അത് ഏറ്റെടുക്കുമെന്നും ഉറപ്പിച്ച്‌ പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ പ്രതിഷേധങ്ങളെ പരാമർശിച്ച്‌ സെറാംപൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു.

2019-ല്‍ ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഒരിക്കല്‍ പ്രശ്‌നബാധിതമായ കശ്മീരില്‍ സമാധാനം തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പാക് അധീന കശ്മീരില്‍ ആസാദി മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“2019-ല്‍ സർക്കാർ ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ സമാധാനം തിരിച്ചെത്തി. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ പാക് അധീന കശ്മീരില്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നു.

നേരത്തെ ആസാദിയുടെ മുദ്രാവാക്യങ്ങള്‍ ഇവിടെ കേട്ടിരുന്നു. ഇപ്പോള്‍ അതേ മുദ്രാവാക്യങ്ങള്‍ പിഒകെയിലും കേള്‍ക്കുന്നു. നേരത്തെ ഇവിടെ കല്ലേറുണ്ടായി. ഇപ്പോള്‍ പിഒകെയില്‍ കല്ലെറിയുന്നു, “- അദ്ദേഹം പറഞ്ഞു.

RELATED ARTICLES

STORIES

Most Popular