Saturday, July 27, 2024
HomeIndiaഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്‌സി; വിശദാംശങ്ങളുമായി ആനന്ദ് മഹീന്ദ്ര

ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്‌സി; വിശദാംശങ്ങളുമായി ആനന്ദ് മഹീന്ദ്ര

ഐടി മദ്രാസിലെ ഒരു കമ്ബനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്‌സിയുടെ വിശദാംശങ്ങള്‍ സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച്‌ മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍പേഴ്‌സണായ ആനന്ദ് മഹിന്ദ്ര.

വരാനിരിക്കുന്ന ഇലക്‌ട്രിക് ഇ പ്ലെയിനിന്റെ ചിത്രങ്ങളും വിശദാംശങ്ങളും വിശദമായി തന്നെ മഹിന്ദ്ര പങ്കുവെച്ചിട്ടുണ്ട്. ഒറ്റച്ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെയായിരിക്കും ദൂരപരിധി. ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും സാധിക്കും എന്നതാണ് വലിയ പ്രത്യേകത.

200 കിലോഗ്രാം വരെയായിരിക്കും ഈ ടാക്‌സിയുടെ പേലോഡ് ശേഷി. രണ്ട് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനും കഴിയും. 500 മീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ വരെ പറ പറക്കാനാകും. 10 മിനുറ്റുകൊണ്ട് 10 കിലോമീറ്റര്‍ വരെ എത്താനും സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും പരമാവധി വേഗത. ഇ പ്ലെയിന്‍ നിര്‍മാണഘട്ടത്തിലായതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിരത്തിലൂടെ ഓടുന്ന ടാക്‌സികളുടെ ഇരട്ടിത്തുകയായിരിക്കും നിരക്ക്.

2026 -ഓടെയാണ് ദുബായില്‍ പറക്കും ടാക്സികള്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. അതിന് മുൻപ് ഇന്ത്യയില്‍ അവതരിപ്പിച്ചാല്‍ അതൊരു വലിയ നേട്ടമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 2026-ഓടെ ദുബായ് ഇൻ്റർനാഷണല്‍ എയർപോർട്ടില്‍ നിന്ന് പാം ജുമൈറയിലേക്ക് യാത്രക്കാരെ എത്തിക്കാനാണ് ഇലക്‌ട്രിക് എയർ ടാക്‌സികള്‍ ഉപയോഗിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

RELATED ARTICLES

STORIES

Most Popular