Saturday, July 27, 2024
HomeEuropeയൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : സംയുക്ത കത്ത് പുറത്തിറക്കി ജര്‍മനി, ഇറ്റലി, ഓസ്ട്രിയ പ്രസിഡന്റുമാര്‍

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : സംയുക്ത കത്ത് പുറത്തിറക്കി ജര്‍മനി, ഇറ്റലി, ഓസ്ട്രിയ പ്രസിഡന്റുമാര്‍

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജര്‍മനി, ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ സംയുക്ത കത്ത് പ്രസിദ്ധീകരിച്ചു.യൂറോപ്പിന്റെ ഐക്യവും ശക്തിയും ആഹ്വാനം ചെയ്താണ് കത്ത്.

ജൂണ്‍ 6 മുതല്‍ 9 വരെയാണ് തിരഞ്ഞെടുപ്പ്. ബഹുസ്വരത, മനുഷ്യാവകാശങ്ങള്‍, നിയമവാഴ്ച എന്നിവയുടെ അടിസ്ഥാന മൂല്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ വെല്ലുവിളിക്കപ്പെടുന്നുണ്ടെന്ന് കത്തില്‍ നേതാക്കള്‍ പറയുന്നു.

‘ജനാധിപത്യ ക്രമത്തിന്റെ അടിത്തറയാണ് അപകടത്തിലാകുന്നത്. ഓരോ രാജ്യത്തിന്റെയും ഭരണഘടനയോടുള്ള ബഹുമാനം ഉറപ്പാക്കാന്‍ ഓരോ പ്രസിഡന്റിനും ബാധ്യതയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, മറ്റ് അടിസ്ഥാന അവകാശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ ഉറപ്പുകള്‍ സംരക്ഷിക്കപ്പെടണം. ജനാധിപത്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന മാധ്യമങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കണം. മികച്ച ജനാധിപത്യത്തിന് പ്രതിപക്ഷങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുള്ള അവസരം നല്‍കണം.നിയമനിര്‍മാണം, നടത്തിപ്പ്, നീതി എന്നീ അധികാരങ്ങള്‍ വേര്‍തിരിക്കുന്ന അധികാര വിഭജനത്തിന്റെ തത്വം സംരക്ഷിക്കപ്പെടണം -കത്തില്‍ പറയുന്നു.

ഇറ്റലിയുടെ സെര്‍ജിയോ മാറ്ററെല്ല, ജര്‍മനിയുടെ ഡോ. ഫ്രാങ്ക്-വാള്‍ട്ടര്‍ സ്‌റെറയ്ന്‍മെയര്‍, ഓസ്ട്രിയയുടെ അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

RELATED ARTICLES

STORIES

Most Popular