Friday, July 26, 2024
HomeAsiaസര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഭാരത സഹായം തേടി പിഒകെയിലെ ആക്ടിവിസ്റ്റുകള്‍

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഭാരത സഹായം തേടി പിഒകെയിലെ ആക്ടിവിസ്റ്റുകള്‍

മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ ഭാരതത്തിന്റെ സഹായമാവശ്യപ്പെട്ട് പിഒകെയിലെ ആക്ടിവിസ്റ്റുകള്‍.

വിഷയത്തില്‍ ഭാരതം ഇടപെടണമെന്നാണ് പിഒകെയിലെ ആക്ടിവിസ്റ്റായ അംജാദ് ആയുബ് മിര്‍സ ആവശ്യപ്പെട്ടു. ഇവിടെ നിരായുധരായ ജനങ്ങള്‍ക്കു നേരെ പോലീസ് അക്രമമഴിച്ചുവിടുകയാണെന്ന് അംജാദ് ആരോപിച്ചു. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന നികുതി, വിലക്കയറ്റം, വൈദ്യുതിക്ഷാമം തുടങ്ങി പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന പിഒകെയിലെ ജനങ്ങള്‍ മെയ് 10 നാണ് പ്രതിഷേധമാരംഭിച്ചത്. ഇപ്പോഴും തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭരണകൂടം അവധി പ്രഖ്യാപിച്ചു.

പിഒകെയിലെ റാവല്‍ക്കോട്ട് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുസാഫറാബാദിലേക്ക് പീപ്പിള്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ ആരംഭിച്ചു. പ്രതിഷേധക്കാരുടെ കൂട്ടായ്മയും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് മാര്‍ച്ച്‌ ആരംഭിച്ചത്. മുസഫറാബാദില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നിരുത്തരവാദപരമായി പെരുമാറുകയും അതിലൂടെ എല്ലാത്തിനും കാലതാമസം വരുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പീപ്പിള്‍ ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ ഭരണകൂടം അംഗീകരിക്കുന്നതുവരെ മാര്‍ച്ച്‌ അവസാനിപ്പിക്കില്ലെന്ന് പീപ്പിള്‍ ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

RELATED ARTICLES

STORIES

Most Popular