Saturday, July 27, 2024
HomeKeralaഅറബിക് പൂജയുടെ മറവില്‍ ലൈംഗിക പീഡനം, ഒറ്റപ്പാലം സ്വദേശി അറസ്റ്റില്‍

അറബിക് പൂജയുടെ മറവില്‍ ലൈംഗിക പീഡനം, ഒറ്റപ്പാലം സ്വദേശി അറസ്റ്റില്‍

തൃശൂര്‍: അറബിക് പൂജയുടെ മറവില്‍ യുവതിയെ ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.

പാലക്കാട് ഒറ്റപ്പാലം എസ്‌ആര്‍കെ നഗര്‍ സ്വദേശി പാലക്കപറമ്ബില്‍ യൂസഫലിയെ (45)യാണ് തൃശൂര്‍ അന്തിക്കാട് പൊലീസ് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്.

പത്തിരിപ്പാല ഗവണ്‍മെന്റ് സ്‌കൂളിനടുത്തു താമസിക്കുന്ന യൂസഫലി പഴുവിലിലാണു തന്റെ സ്ഥാപനം നടത്തുന്നത്. ദോഷം മാറ്റാനുള്ള പൂജയ്ക്കായി നിരവധി പേര്‍ ദിവസേന യൂസഫലിയെ കാണാനായി എത്താറുണ്ട്. ഇത്തരത്തില്‍ പൂജയ്‌ക്കെത്തിയ തൃശൂര്‍ സ്വദേശിനിയാണു പീഡനത്തിനിരയായത്.

ദോഷം മാറുമെന്നു തെറ്റിധരിപ്പിച്ച ശേഷം എന്തോ പൊടി യുവതിക്കു പ്രതി മണപ്പിക്കാന്‍ നല്‍കുകയായിരുന്നു. യൂസഫലിയുടെ നിര്‍ദേശം അനുസരിച്ച്‌ പൊടി മണത്തുനോക്കിയ യുവതി അബോധാവസ്ഥയിലായി. തുടര്‍ന്ന് യൂസഫലി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വീട്ടില്‍ മടങ്ങിയെത്തിയ യുവതി ബന്ധുക്കളോട് കാര്യം പറയുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് യൂസഫലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറബിക് പൂജ നടത്താന്‍ നിരവധി പേരാണു സ്ഥാപനത്തില്‍ ദിവസവും വന്നിരുന്നത്.

സമാനമായ രീതിയില്‍ പ്രതി മറ്റാരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി അറസ്റ്റിലായ സാഹചര്യത്തില്‍ കൂടുതല്‍പ്പേര്‍ ഇയാള്‍ക്കെതിരെ രംഗത്ത് വരാന്‍ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

STORIES

Most Popular