Friday, April 26, 2024
HomeKeralaരാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ; വിജയം ഉറപ്പിക്കാന്‍ എല്‍ഡിഎഫ്

രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ; വിജയം ഉറപ്പിക്കാന്‍ എല്‍ഡിഎഫ്

തിരുവനന്തപുരം: ജോസ് കെ. മാണി രാജിവച്ച സീറ്റിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് കെ. മാണി തന്നെയാണ് മത്സരിക്കുന്നത്. ശൂരനാട് രാജശേഖരനാണ് യുഡിഎഫിനെ പ്രതിനിധീകരിക്കുന്നത്. നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിങ് ബൂത്തിലാണ് എംഎല്‍എമാര്‍ വോട്ട് ചെയ്യുക. 99 പ്രതിനിധികളാണ് നിയമസഭയില്‍ എല്‍എ‍ഡിഎഫിനുള്ളത്, യുഡിഎഫിന് 41 അംഗങ്ങളും.

71 വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിയായിരിക്കും വിജയി. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചു മണിയ്ക്കായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക. കോവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്ന എംഎല്‍എമാര്‍ക്കും വോട്ട് ചെയ്യുന്നതിനായി പ്രത്യേക സജ്ജീകരണമൊരുക്കും. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി.

2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്ത് എത്തിയതോടെയായിരുന്നു ജോസ് കെ. മാണി എംപി സ്ഥാനമൊഴിഞ്ഞത്. മുന്നണിമാറിയതോടെ ജോസ് രാജിവയ്ക്കണമെന്ന ആവശ്യം യുഡിഎഫ് ഉന്നയിച്ചിരുന്നു. 2024 വരെ എംപിയായി തുടരാന്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിക്ക് കഴിയും. അതിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ജോസ് തിരിച്ചെത്തിയേക്കുമെന്നും സൂചനകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular