Friday, April 26, 2024
HomeIndiaഡൽഹി പോലീസിലും ചാരന്മാർ ഉണ്ട് ; കുടുംബത്തോടെ വകവരുത്തും; ബിജെപി എംപി ഗൗതം ഗംഭീറിന് വീണ്ടും...

ഡൽഹി പോലീസിലും ചാരന്മാർ ഉണ്ട് ; കുടുംബത്തോടെ വകവരുത്തും; ബിജെപി എംപി ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി

ന്യൂഡൽഹി : ബിജെപി എംപി ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിൽ ഇ മെയിൽ ആയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ തവണയാണ് അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിക്കുന്നത്.

ഗംഭീറിനെയും കുടുംബത്തെയും വധിക്കുമെന്നാണ് ഇ മെയിലിൽ ഉള്ളത്. ഡൽഹി പോലീസിനോ, ശ്വേത ഐപിഎസിനോ  തങ്ങളെ ഒന്നും ചെയ്യാനാകില്ല. തങ്ങളുടെ ചാരന്മാർ ഡൽഹി പോലീസിൽ ഉണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

isiskasmir@yahoo.com എന്ന ഇ മെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ തവണയും ഭീഷണിമുഴക്കിക്കൊണ്ടുള്ള ഇ മെയിൽ ലഭിച്ചത് ഈ വിലാസത്തിൽ നിന്നാണ്. ബുധനാഴ്ചയാണ് ഗൗതം ഗംഭീറിന് ഇതിന് മുൻപ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും വധിക്കുമെന്ന ഭീഷണി ലഭിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular