Saturday, July 27, 2024
HomeKeralaആളുകളെ ഇറാനിലെത്തിച്ച്‌ അവയവമെടുത്ത് വില്‍ക്കുന്ന സംഘത്തിലെ മുഖ്യകണ്ണി നെടുമ്ബാശ്ശേരിയില്‍ പിടിയില്‍

ആളുകളെ ഇറാനിലെത്തിച്ച്‌ അവയവമെടുത്ത് വില്‍ക്കുന്ന സംഘത്തിലെ മുഖ്യകണ്ണി നെടുമ്ബാശ്ശേരിയില്‍ പിടിയില്‍

കൊച്ചി: ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തിയെന്ന പരാതിയില്‍ സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍.
തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ ആണ് നെടുമ്ബാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇരകളെ പറഞ്ഞ് വിശ്വസിച്ച്‌ വിദേശത്തു കൊണ്ടുപോയി കിഡ്നി കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇയാളുടെ ഫോണില്‍ നിന്നും അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. അവയവ കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരും വഴി വിമാനത്താവളത്തില്‍ വെച്ച്‌ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ആദ്യം കുവൈറ്റിലെത്തിക്കുകയും അവിടെ നിന്നും ഇറാനിലെത്തിച്ച്‌ അവിടെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി വരികയായിരുന്നു എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര കച്ചവട റാക്കറ്റിന്റെ ഒരു ഏജന്റാണ് സബിത്ത് എന്നും പൊലീസ് സൂചിപ്പിക്കുന്നു. അവയവ കടത്ത് നിരോധന നിയമപ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. IPC 370, അവയവ കടത്ത് നിരോധന നിയമം 19 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ കഴിഞ്ഞ കുറെ നാളുകളായി അവയവ കച്ചവടവുമായി ബന്ധപ്പെട്ട് നിരീക്ഷണങ്ങള്‍ നടത്തി വരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പറ്റിയുള്ള സൂചനകള്‍ ലഭിക്കുന്നത്. ഇതിനിടെയിലാണ് അറസ്റ്റ്.

RELATED ARTICLES

STORIES

Most Popular