Thursday, July 18, 2024
HomeIndiaISL-ല്‍ വൻ മാറ്റങ്ങള്‍!! ഏഷ്യൻ താരം നിര്‍ബന്ധമില്ല, 2 സൂപ്പര്‍ താരങ്ങളെ വേതന പരിതിയില്ലാതെ സൈൻ...

ISL-ല്‍ വൻ മാറ്റങ്ങള്‍!! ഏഷ്യൻ താരം നിര്‍ബന്ധമില്ല, 2 സൂപ്പര്‍ താരങ്ങളെ വേതന പരിതിയില്ലാതെ സൈൻ ചെയ്യാം

ന്ത്യൻ സൂപ്പർ ലീഗ് (ISL) പുതിയ സീസണില്‍ വൻ മാറ്റങ്ങള്‍ വരുന്നു. ക്ലബ്ബുകള്‍ക്ക് ഇനി താരങ്ങളെ സൈൻ ചെയ്യുന്നതില്‍ കൂടുതല്‍ ഇളവുകള്‍ ലഭിക്കും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഇതുവരെ വിദേശ താരങ്ങളില്‍ ഉണ്ടായിരുന്ന ഏഷ്യൻ ക്വാട്ട ഇനു ഉണ്ടാകില്ല. വിദേശ താരങ്ങളില്‍ ഒരാള്‍ ഏഷ്യൻ താരം ആകണമെന്ന നിർബന്ധം ഇനി ഉണ്ടാകില്ല.

ഏഷ്യൻ ക്വാട്ട ഒഴിവാക്കുന്നതിനൊപ്പം വലിയ താരങ്ങളെ വലിയ വേതനം നല്‍കി കൊണ്ടുവരാനും ഇനി ഐ എസ് എല്‍ ക്ലബുകള്‍ക്ക് പറ്റും. ഇതുവരെ ഒരു മാർക്വീ താരത്തെ മാത്രമായിരുന്നു ഐ എസ് എല്‍ നിശ്ചയിച്ച ശമ്ബള പരിധിക്ക് പുറത്ത് സൈൻ ചെയ്യാനാകുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ രണ്ട് താരങ്ങളെ ഇങ്ങനെ കൊണ്ടുവരാം. രണ്ട് സൂപ്പർ താരങ്ങളെ വേതന പരിമിതിയില്ലാതെ കൊണ്ടുവരാം എന്നത് ലീഗിന്റെ നിലവാരം വർധിക്കാൻ വലിയ വിദേശ താരങ്ങള്‍ ഇന്ത്യയിലേക്ക് എത്താനും കാരണമാകും.

ഒപ്പം ഐ എസ് എല്ലില്‍ ഒരു ക്ലബിന്റെ ശമ്ബള പരിധി ഇപ്പോള്‍ ഉള്ള 16.5 കോടി രൂപയില്‍ നിന്ന് 18 കോടി രൂപയായി ഉയർത്താനും ISL ആലോചിക്കുന്നുണ്ട്. ഇവയെല്ലാം ഉടൻ പ്രാബല്യത്തില്‍ വരും.

RELATED ARTICLES

STORIES

Most Popular