Tuesday, June 25, 2024
HomeIndiaറോയല്‍സിനെ തകര്‍ക്കും! ആര്‍സിബി കപ്പുമടിക്കും, തടയുക അസാധ്യം | ഈ കാരണങ്ങള്‍

റോയല്‍സിനെ തകര്‍ക്കും! ആര്‍സിബി കപ്പുമടിക്കും, തടയുക അസാധ്യം | ഈ കാരണങ്ങള്‍

പിഎല്ലില്‍ തങ്ങളെ എഴുതിത്തള്ളിയവരുടെ വായടപ്പിച്ചു കൊണ്ട് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇത്തവണ പ്ലേഓഫിനൊരുങ്ങുന്നത്.

ഇനി എലിമിനേറ്ററെന്ന കടമ്ബയാണ് ഫാഫ് ഡുപ്ലെസിക്കും സംഘത്തിനും മുന്നിലുള്ളത്. ബുധനാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് അവരുടെ എതിരാളികള്‍. സീസണിന്റെ ആദ്യ പകുതിയില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്ന ശേഷമാണ് ആര്‍സിബി നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിനൊരുങ്ങുന്നത്.

കന്നി ഐപിഎല്‍ ട്രോഫിയെന്ന 16 വര്‍ഷം നീണ്ട കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ആര്‍സിബി. എലിമിനിറേറ്ററില്‍ ഇനി അവരെ തടഞ്ഞുനിര്‍ത്തുകയെന്നത് സഞ്ജുവിനും സംഘത്തിനും വലിയ വെല്ലുവിളി തന്നെയായിരിക്കും. എലിമിനേറ്റര്‍ മാത്രമല്ല ഇനിയുള്ള മൂന്നു മല്‍സരങ്ങളും ജയിച്ച്‌ ആര്‍സിബി കപ്പുയര്‍ത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

നിലവിലെ വിജയക്കുതിപ്പ് തന്നെയാണ് ആര്‍സിബിയെ ഫേവറിറ്റാക്കി തീര്‍ക്കുന്ന ആദ്യത്തെ കാരണം. സീസണിന്റെ രണ്ടാംപകുതിയില്‍ തുടര്‍ച്ചയായി ആറു മല്‍സരങ്ങളിലാണ് ആര്‍സിബി വിജയക്കൊടി പാറിച്ചത്. ഇതൊരിക്കലും നിസാരമായ കാര്യമല്ല. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ തന്നെയായിരിക്കും ഇപ്പോള്‍ അവരെന്നതില്‍ സംശയമില്ല. ഇത്തരമൊരു മാനസികാവസ്ഥയില്‍ നില്‍ക്കുമ്ബോള്‍ ആര്‍സിബിയെ തോല്‍പ്പിക്കുയെന്നത് ഏതു ടീമിനും കടുപ്പമായിരിക്കും.

സീസണിന്റെ ആദ്യപകുതിയില്‍ കളിച്ച ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ആര്‍സിബിക്കു വിജയിക്കാനാത്. ഇതോടെ അവര്‍ക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. പക്ഷെ രണ്ടാംപകുതിയില്‍ പുതിയൊരു ആര്‍സിബിയെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. ഏഴു മല്‍സരങ്ങളില്‍ ആറും ജയിച്ച്‌ അവര്‍ പ്ലേഓഫിലേക്കു കുതിക്കുകയായിരുന്നു.

നോക്കൗട്ട് പോലെയൊരു നിര്‍ണായക ഘട്ടത്തില്‍ കളിക്കാനിറങ്ങുമ്ബോള്‍ ഇത്തരമൊരു അപരാജിത കുതിപ്പ് ഏതൊരു ടീമിനും മുതല്‍ക്കൂട്ടാവും. തുടര്‍ച്ചയായ നാലു തോല്‍വികളുടെ ക്ഷീണവുമായെത്തുന്ന റോയല്‍സിനെ എലിമിനേറ്ററില്‍ ആര്‍സിബി തകര്‍ത്തെറിയാന്‍ തന്നെയാണ് സാധ്യത.

ബാറ്റിങ് നിരയുടെ ഉജ്ജ്വല ഫോമാണ് ആര്‍സിബിയെ ഫേവറിറ്റാക്കി മാറ്റുന്ന രണ്ടാമത്തെ കാര്യം. നേരത്തേ വിരാട് കോലി, ദിനേഷ് കാര്‍ത്തിക് എന്നിവരൊഴികെ ആര്‍സിബി ബാറ്റിങ് നിരയിലെ മറ്റൊരു താരവും ഫോമിലായിരുന്നില്ല. സീസണിന്റെ ആദ്യപകുതിയില്‍ അവര്‍ക്കു ക്ഷീണമായി മാറിയതും ഇതു തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ക്യാപ്റ്റന്‍ ഡുപ്ലെസിയെക്കൂടാതെ രജത് പാട്ടിധാര്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കെല്ലാം ഇംപാക്ടുള്ള ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്നുണ്ട്.

കോലി- ഡുപ്ലെസി ഓപ്പണിങ് ജോടി ടീമിനു മികച്ച തുടക്കങ്ങള്‍ നല്‍കുമ്ബോള്‍ പിന്നീടെത്തുന്ന പാട്ടിധാര്‍, ഗ്രീന്‍ എന്നിവര്‍ക്കു ഈ താളം കാത്തുസൂക്ഷിക്കാനും ടീമിനെ വലിയ ടോട്ടലുകളിലെത്തിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ഈ സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍ അവസാന മല്‍സരങ്ങളില്‍ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകളാണ് നല്‍കിയത്. ഇവയെല്ലാം ആര്‍സിബിയെ സംബന്ധിച്ച്‌ ശുഭസൂചനകളാണ്.

സമീപകാലത്തു പ്ലേഓഫില്‍ കൂടുതല്‍ തവണ കളിച്ചതിന്റെ അനുഭവസമ്ബത്താണ് ആര്‍സിബിക്കു പ്ലസ് പോയിന്റാവുന്ന മൂന്നാമത്തെ ഘടകം. ഇതുവരെ കിരീടം ചൂടാനായില്ലെങ്കിലും പ്ലേഓഫ് ആര്‍സിബിക്കു പുത്തരിയല്ല. കഴിഞ്ഞ അഞ്ചു സീസണുകളിലെ ടൂര്‍ണമെന്റെടുത്താല്‍ നാലു തവണയും അവര്‍ പ്ലേഓഫില്‍ കളിച്ചിട്ടുണ്ട്. ഇതു തീര്‍ച്ചയായും ആര്‍സിബിക്കു മുതല്‍ക്കൂട്ടായി മാറും.

ഇത്തവണ പ്ലേഓഫിലുള്ള മറ്റു ടീമുകളായ കെകെആര്‍, എസ്‌ആര്‍എച്ച്‌, റോയല്‍സ് എന്നിവരെയെടുത്താല്‍ അവരേക്കാള്‍ പ്ലേഓഫില്‍ കളിച്ച പരിചയം ആര്‍സിബിക്കാണ്. അവസാനത്തെ അഞ്ചു സീസണുകളില്‍ കെകെആര്‍, ഹൈദരാബാദ്, റോയല്‍സ് ടീമുകള്‍ വെറും രണ്ടു തവണ മാത്രമേ പ്ലേഓഫില്‍ കടന്നിട്ടുള്ളൂ.

RELATED ARTICLES

STORIES

Most Popular