Saturday, July 27, 2024
HomeEuropeവീണ്ടും പ്രീമിയര്‍ ലീഗ് ഗോള്‍ഡൻ ബൂട്ട് ഹാളണ്ട് സ്വന്തമാക്കി

വീണ്ടും പ്രീമിയര്‍ ലീഗ് ഗോള്‍ഡൻ ബൂട്ട് ഹാളണ്ട് സ്വന്തമാക്കി

മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ എർലിംഗ് ഹാളണ്ട് ഒരിക്കല്‍ കൂടെ പ്രീമിയർ ലീഗില്‍ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കി.

ഇന്നലെ സീസണ്‍ അവസാനിച്ചപ്പോള്‍ 27 ഗോളുകളുമായാണ് ഹാളണ്ട് ഗോള്‍ഡൻ ബൂട്ട് തന്റേതാക്കി മാറ്റിയത്. തുടർച്ചയായ രണ്ടാം സീസണിലാണ് ഹാളണ്ട് ഗോള്‍ഡൻ ബൂട്ട് നേടുന്നത്. ഈ സീസണില്‍ പരിക്ക് കാരണം 31 മത്സരങ്ങള്‍ കളിച്ച ഹാളണ്ട് 27 ഗോളുകള്‍ക്ക് ഒപ്പം 5 അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്.

ചെല്‍സിയുടെ അറ്റാക്കിംഗ് താരം പാല്‍മർ 22 ഗോളുകളുമായി രണ്ടാം സ്ഥാനത്തും 21 ഗോളുകളുമായി അലക്സാണ്ടർ ഇസാക് തൊട്ടു പിറകിലും ഉണ്ട്.

കഴിഞ്ഞ സീസണില്‍ എർലിംഗ് ഹാളണ്ട് 35 മത്സരങ്ങളില്‍ നിന്ന് 36 ലീഗ് ഗോളുകള്‍ നേടി റെക്കോർഡ് ഇട്ടായിരുന്നു ഗോള്‍ഡൻ ബൂട്ട് നേടിയത്.

RELATED ARTICLES

STORIES

Most Popular