Saturday, July 27, 2024
HomeEuropeഹാരിക്കും മേഗനും മുകളില്‍ കിംഗ് ചാള്‍സിന്റെ സമ്ബത്ത്, എലിസബത്ത് രാജ്ഞിയേക്കാള്‍ ധനികന്‍; ആസ്തി ഇത്ര

ഹാരിക്കും മേഗനും മുകളില്‍ കിംഗ് ചാള്‍സിന്റെ സമ്ബത്ത്, എലിസബത്ത് രാജ്ഞിയേക്കാള്‍ ധനികന്‍; ആസ്തി ഇത്ര

ചാള്‍സ് രാജാവ് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ്. അടുത്തിടെ ക്യാന്‍സര്‍ ചികിത്സയുടെ പേരിലാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത്.

മകന്‍ ഹാരി രാജകുമാരനുമായും മേഗന്‍ മര്‍ക്കലുമായും അദ്ദേഹത്തിനുള്ള പ്രശ്‌നങ്ങള്‍ വിവാദമായിരുന്നു. ഹാരിയെ കാണാനായി നേരത്തെ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും അനുമതി നിഷേധിക്കപ്പെട്ടുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

പിന്നീട് ഡേവിഡ് ബെക്കാമിനെ കണ്ടാണ് ആ വിവാദത്തില്‍ നിന്ന് തല്‍ക്കാലം ചാള്‍സ് രാജാവ് രക്ഷപ്പെട്ടത്. എന്തായാലും മകനുമായുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അനുനയത്തിനുള്ള ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. പക്ഷേ ചാള്‍സ് രാജാവ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇത്തവണ സമ്ബത്തിന്റെ പേരിലാണ്.

ചാള്‍സ് രാജാവിന്റെ സമ്ബത്തില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സണ്‍ഡേ ടൈംസിന്റെ ഈ വര്‍ഷത്തെ ധനികരുടെ പട്ടികയിലാണ് അദ്ദേഹം ഇടംപിടിച്ചിരിക്കുന്നത്. 770 മില്യണ്‍ യുഎസ് ഡോളറായിട്ടാണ് ചാള്‍സ് രാജാവിന്റെ സമ്ബത്ത് ഉയര്‍ന്നിരിക്കുന്നത്. ബ്രിട്ടനിലെ അതിസമ്ബന്നരില്‍ 258ാം സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ സമ്ബത്തില്‍ ഉണ്ടായ വര്‍ധന അമ്ബരപ്പിക്കുന്നതാണ്. 12 മില്യണ്‍ യുഎസ് ഡോളറിന്റെ കുതിപ്പാണ് സമ്ബത്തില്‍ അദ്ദേഹം ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും വമ്ബന്‍ നേട്ടമാണ്. ചാള്‍സ് രാജാവിന്റെ വസ്തുവകകളിന്റെ മൂല്യം വര്‍ധിച്ചതാണ് സമ്ബത്ത് ഉയരാന്‍ കാരണം.

അതേസമയം ചാള്‍സിന്റെ അമ്മ എലിസബത്ത് രാജ്ഞിയേത്താള്‍ സമ്ബത്തില്‍ മുന്നിലെത്താനും ഇതോടെ ചേള്‍സ് രാജാവിന് സാധിച്ചു. എലിസബത്ത് രാജ്ഞിയുടെ ആസ്തി മരിക്കുന്നതിന് 468 മില്യണ്‍ യുഎസ് ഡോളറായിരുന്നു. 2022 സെപ്റ്റംബറിലെ കണക്കാണിത്. പ്രൈവറ്റ് എസ്റ്റേറ്റുകളാണ് ചാള്‍സ് രാജാവിന് ആസ്തി ധാരാളം നല്‍കുന്നത്.

നോര്‍ഫോക്കിലെ സാന്‍ഡ്രിംഗു, ബാല്‍മോറലിലെ അബുര്‍ദീന്‍ഷയര്‍ എന്നിവയെല്ലാം ചാള്‍സ് രാജാവിനെ കൈവശമുള്ള എസ്‌റ്റേറ്റുകളാണ്. എലിബസത്ത് രാജ്ഞിയില്‍ നിന്ന് പാരമ്ബര്യ സ്വത്തിായി ചാള്‍സ് രാജാവിന് ലഭിച്ചതാണ് ഈ എസ്റ്റേറ്റുകള്‍. ഇവയാണ് ഇപ്പോള്‍ കൂടുതല്‍ സമ്ബത്ത് ചാള്‍സിന് നല്‍കുന്നത്.

ക്രൗണ്‍ എസ്റ്റേറ്റ്, ഡച്ചി ഓഫ് ലങ്കാസ്റ്റര്‍, രാജാവിന്റെ കൈവശമുള്ള വജ്രങ്ങള്‍ എന്നിവയൊന്നും സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് രാജ്യത്തിന്റെ ഭാഗമായിട്ടുള്ള ട്രസ്റ്റിന്റെ ഭാഗമാണ്. വെയ്ല്‍സ് രാജകുമാരനായിട്ടുള്ള കാലയളവില്‍ 23 മില്യണ്‍ യൂറോയാണ് ഡച്ചി ഓഫ് കോണ്‍വാളില്‍ നിന്ന് വര്‍ഷത്തില്‍ ലഭിച്ചിരുന്നത്. ഇത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വ്യക്തിപരമായതും ഔദ്യോഗികവുമായ

ചെലവുകള്‍ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാഫുകള്‍ക്കും ഹൗസിംഗ് ചെലവുകള്‍ക്കും ഇതില്‍ നല്ലൊരു തുക നല്‍കിയിരുന്നു. ഡയാന രാജകുമാരിയുമായുള്ള വിവാഹ മോചനത്തിലൂടെ 21 മില്യണാണ് ചാള്‍സിന് നല്‍കേണ്ടി വന്നത്. അതിന് ശേഷമാണ് അദ്ദേഹം സമ്ബത്ത് വളര്‍ത്തിയെടുത്തത്.

RELATED ARTICLES

STORIES

Most Popular