Thursday, July 18, 2024
HomeIndiaപ്ലേ ഓഫായി; കോല്‍ക്കത്ത x സണ്‍റൈസേഴ്സ്, രാജസ്ഥാൻ x ബംഗളൂരു

പ്ലേ ഓഫായി; കോല്‍ക്കത്ത x സണ്‍റൈസേഴ്സ്, രാജസ്ഥാൻ x ബംഗളൂരു

ഗോഹട്ടി: ഐപിഎല്‍ ട്വന്‍റി 20 ക്രിക്കറ്റ് 2024 സീസണിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തീരുമാനമായി. പ്ലേ ഓഫിലെ ക്വാളിഫയർ ഒന്നില്‍ പോയിന്‍റ് നിലയില്‍ ഒന്നാമതുള്ള കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയർ. ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയല്‍സ് നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. അഹമ്മദാബാദിലാണ് ആദ്യ ക്വാളിഫയർ , എലിമിനേറ്റർ മത്സരങ്ങള്‍ നടക്കുക. രണ്ടാം ക്വാളിഫയർ മത്സരം ചെന്നൈയിലും നടക്കും. ഫൈനലും ചെന്നൈയിലാണ്. രാജസ്ഥാൻ റോയല്‍സ്- കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരുടീമും ഒാരോ പോയിന്‍റ് വീതം പങ്കുവച്ചു.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയാണ് സണ്‍റൈസേഴ്സ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. സണ്‍റൈസേഴ്സിന് 14 കളിയില്‍ 17 പോയിന്‍റുള്ള സണ്‍റൈസേഴ്സിന് +0.414 ആണ് നെറ്റ് റണ്‍റേറ്റ്. ഇത്രതന്നെ പോയിന്‍റുള്ള രാജസ്ഥാൻ റോയല്‍സിന് 14 കളിയില്‍ +0.273 ആണ് നെറ്റ് റണ്‍റേറ്റ്.

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേരത്തെതന്നെ ഒന്നാം സ്ഥാനം ഉറപ്പാക്കിയതാണ്. മഴ കളി മുടക്കിയതോടെയാണ് രാജസ്ഥാൻ മൂന്നാം സ്ഥാനത്തായത്.

അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ ക്വാളിഫയറിലെ വിജയികള്‍ നേരെ ഫൈനലിലെത്തും. തോല്‍ക്കുന്നവർക്ക് എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി ഒരു മത്സരം കൂടിയുണ്ട്. ഈ മത്സരം ചെന്നൈയിലാണ് നടക്കുന്നത്. ഇതിലെ വിജയികള്‍ ക്വാളിഫയർ ഒന്നിലെ വിജയികളുമായി ഫൈനലില്‍ കളിക്കും.

അനായാസം

ഹൈദരാബാദ്: ഐപിഎല്‍ ട്വന്‍റി 20 ക്രിക്കറ്റില്‍ അനായാസ ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്തി. നാല് വിക്കറ്റിനു പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തി. സ്കോർ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 214/5. സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.1 ഓവറില്‍ 215/6. പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാംസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. രണ്ടാംസ്ഥാനത്തെത്തുന്ന ടീം ഒന്നാം ക്വാളിഫയറില്‍ കോല്‍ക്കത്തയുമായി ഏറ്റുമുട്ടും.

പഞ്ചാബ് ഉയർത്തിയ 215-റണ്‍സ് വിജയലക്ഷ്യത്തിലേക്കു മറുപടി നല്‍കാനെത്തിയ ഹൈദരാബാദിന് ആദ്യ പന്തില്‍ത്തന്നെ ട്രാവിസ് ഹെഡിനെ നഷ്ടമായി. അർഷ്ദീപ് സിംഗ് കുറ്റിതെറിപ്പിക്കുകയായിരുന്നു. എന്നാല്‍, അഭിഷേക് ശർമ (28 പന്തില്‍ 66) രാഹുല്‍ ത്രിപഠി (18 പന്തില്‍ 33), നിതീഷ് റെഡ്ഢി(25 പന്തില്‍ 37), ഹെൻ റിച്ച്‌ ക്ലാസൻ (26 പന്തില്‍ 42) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് അനായാസ ജയം നല്കിയത്. പഞ്ചാബിനായി ഹർഷല്‍ പട്ടേലും അർഷ്ദീപ് സിംഗും രണ്ട് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി ഓപ്പണർമാർ അഥർവ ടൈഡേയും (27 പന്തില്‍ 46), പ്രഭ്സിമ്രാൻ സിംഗും (45 പന്തില്‍ 71), റിലി റൂസോ (24 പന്തില്‍ 49) ജിതേഷ് ശർമ (15 പന്തില്‍ 32*) പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. ഹൈദരാബാദിനായി നടരാജൻ രണ്ട് വിക്കറ്റ് നേടി.

RELATED ARTICLES

STORIES

Most Popular