Saturday, July 27, 2024
HomeIndiaജനാധിപത്യത്തിന്റെ ഉത്സവം; സമ്മതിദാനവകാശം വിനിയോഗിക്കാൻ വോട്ടര്‍മാരോട് അഭ്യാര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ജനാധിപത്യത്തിന്റെ ഉത്സവം; സമ്മതിദാനവകാശം വിനിയോഗിക്കാൻ വോട്ടര്‍മാരോട് അഭ്യാര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടൊടുപ്പ് ഇന്ന് നടക്കുന്നതിന് മുന്നോടിയായി തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനാധിപത്യത്തിന്റെ ഉത്സവമാണ് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം എക്സിലൂടെ പറഞ്ഞു. ജനാധിപത്യ ഉത്സവത്തില്‍ പങ്കെടുക്കാൻ സ്ത്രീകളോടും യുവാക്കളോടും ഞാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വോട്ടർമാരോടുള്ള അപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്‌ട്രീയത്തിന്റെ അഭിമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രയത്നിച്ച മികച്ച നേതൃത്വത്തെയാണ് നിങ്ങള്‍ ഇന്ന് തെരഞ്ഞെടുക്കേണ്ടതെന്നും ഓരോ വോട്ടും സർക്കാർ രൂപീകരിക്കുന്നതിനായി വിനിയോഗിക്കണമെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.

‘രാജ്യത്തിന്റെ ജനങ്ങളുടെ ക്ഷേമം, അതിർത്തി സുരക്ഷ, ആഭ്യന്തര സുരക്ഷ എന്നിവയിലുണ്ടായ മാറ്റങ്ങളും വികസനവും എല്ലാവരും ഓർക്കണം. നിങ്ങളുടെ ഓരോ സ്വപ്നവും സാക്ഷാത്കരിച്ച സർക്കാരിന് വോട്ട് നല്‍കണം’ – അമിത് ഷാ എക്സില്‍ കുറിച്ചു.

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പില്‍ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഝാർഖണ്ഡ് (3), ഒഡീഷ (5), ഉത്തർപ്രദേശ് (14), ബിഹാർ (5), മഹാരാഷ്‌ട്ര (13), പശ്ചിമ ബംഗാള്‍ (7), ലഡാക്ക് (1) ജമ്മു കശ്മീർ (1) എന്നിവിടങ്ങളില്‍ നിന്നും 695 സ്ഥാനാർത്ഥികള്‍ ഇന്ന് ജനവിധി തേടും.

RELATED ARTICLES

STORIES

Most Popular