Thursday, July 18, 2024
HomeKeralaഅസിസ്റ്റന്റ് കളക്ടര്‍ ചുമതലയേറ്റു

അസിസ്റ്റന്റ് കളക്ടര്‍ ചുമതലയേറ്റു

തിരുവനന്തപുരം അസിസ്റ്റൻ്റ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു.

ഐ എ എസ് 2023 ബാച്ചിലുള്ള സാക്ഷി മോഹൻ ഉത്തർപ്രദേശ് ലക്നൗ സ്വദേശിയാണ്.

ദുർഗാപൂരിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ഇൻഫർമേഷൻ ടെക്നോളജിയില്‍ ബി. ടെക് നേടിയിട്ടുണ്ട്.

അതിനു ശേഷം ഒരു വർഷം ഡേറ്റ അനലിസ്റ്റായും പ്രൊഡക്‌ട് അനലിസ്റ്റായും ജോലി നോക്കിയിട്ടുണ്ട്.

ജില്ലാ കളക്ടർ ജെറോമിക് ജോർജ് ചേംബറില്‍ പുതിയ അസിസ്റ്റൻ്റ് കളക്റെ സ്വീകരിച്ചു.

എ ഡി എം പ്രേംജി സി ,ഡെപ്യൂട്ടി കളക്ടർമാരായ സുധീഷ്,ചെറുപുഷ്പ ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ബിൻസിലാല്‍,ഹുസൂർ ശിരസ്തദാർ രാജശേഖരൻ തുടങ്ങിയവരും സംബന്ധിച്ചു.

RELATED ARTICLES

STORIES

Most Popular