Friday, May 3, 2024
HomeKeralaപാലക്കാട് സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കുഴൽമന്തം, ചെർപ്പുളശ്ശേരി ഏരിയകളിൽ ഔദ്യോഗിക പാനലിന് കൂട്ട തോൽവി

പാലക്കാട് സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കുഴൽമന്തം, ചെർപ്പുളശ്ശേരി ഏരിയകളിൽ ഔദ്യോഗിക പാനലിന് കൂട്ട തോൽവി

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ (CPM) വിഭാഗീയത രൂക്ഷം. കുഴൽമന്തം, ചെർപ്പുളശ്ശേരി ഏരിയ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിന് (official Panel) കൂട്ടത്തോൽവി. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്തിയെങ്കിലും മത്സരത്തിൽ പരാജയപ്പെടുത്തി. ചെർപ്പുളശ്ശേരിയിൽ ഔദ്യോഗിക പക്ഷത്തെ പതിമൂന്ന് പേരും തോറ്റു. പി കെ ശശി അനുകൂലികളാണ് കമ്മിറ്റിയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ടത്.

എസ്എഫ്ഐ നേതാവിനെ  ഉപദ്രവിച്ചെന്ന പരാതിയില്‍ പാര്‍ട്ടി നടപടി  നേരിട്ട ഏരിയാ സെക്രട്ടറി അബ്ദുറഹ്മാന്‍ അനുകൂലികളാണ് നാടകീയ നീക്കത്തിലൂടെ കുഴല്‍ മന്ദം ഏരിയാ കമ്മിറ്റിയില്‍ മേല്‍ക്കൈ നേടിയത്. ഏരിയാ കമ്മിറ്റിയുടെ പാനലില്‍ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദേവദാസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പൊന്മല എന്നിവരെയും ഉള്‍പ്പെടുത്തിയെങ്കിലും പരാജയപ്പെടുത്തി. വിജയിച്ച രാജാകൃഷ്ണൻ, രാമകൃഷ്ണൻ, ഷൈജു എന്നിവര്‍‍ അബ്ദുറഹ്മാന്‍ അനുകൂലികളാണ്.

ചെര്‍പ്പുളശേരി ഏരിയാ സമ്മേളനത്തില്‍ മുന്‍ എംഎല്‍എ പി കെ ശശി പക്ഷം സര്‍വാധിപത്യം നേടി. ഔദ്യോഗിക പാനലില്‍ മത്സരിച്ച പതിമൂന്നു പേരെയാണ് വെട്ടിനിരത്തിയത്. നിലവിലെ ഏരിയാ സെക്രട്ടറി കെ ബി സുഭാഷ്, ചളവറ പ‍ഞ്ചായത്ത് പ്രസിഡന്‍റ് ഇ ചന്ദ്രബാബു തുടങ്ങിയവര്‍ കമ്മിറ്റിയില്‍ നിന്നും പുറത്തായി. കെ നന്ദകുമാറാണ് പുതിയ ഏരിയാ സെക്രട്ടറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular