Saturday, July 27, 2024
HomeKeralaഅരൂരില്‍ 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി; ലക്ഷ്യം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍; അതിഥി തൊഴിലാളികള്‍ പിടിയില്‍

അരൂരില്‍ 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി; ലക്ഷ്യം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍; അതിഥി തൊഴിലാളികള്‍ പിടിയില്‍

ലപ്പുഴ: അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്‌സൈസ് സംഘം. അരൂരില്‍ നിന്നാണ് എക്സൈസ് സംഘം അഥിതി തൊഴിലാളികളെ പിടികൂടിയത്.

ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഘം സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് എക്സൈസ് പറഞ്ഞു. ഇവരില്‍ കഞ്ചാവും, പത്ത് കിലോയിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും നിന്ന് കസ്റ്റഡിയിലെടുത്തതായും എക്‌സൈസ് അറിയിച്ചു.

ചേര്‍ത്തല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിപി സജീവ് കുമാറാണ് പരിശോധനയില്‍ നേതൃത്വം നല്‍കിയത്. പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനിലാല്‍ പി, സിഇഒമാരായ സാജന്‍ ജോസഫ്, മോബി വര്‍ഗീസ്, മഹേഷ്, ഡ്രൈവര്‍ രജിത് കുമാര്‍ എന്നിവരും പങ്കെടുത്തു.

RELATED ARTICLES

STORIES

Most Popular