Thursday, July 18, 2024
HomeSportsഅര്‍ജന്റീന കോപ്പ അമേരിക്ക താത്കാലിക സ്ക്വാഡ് പ്രഖ്യാപിച്ചു; ഡിബാല ഉള്‍പ്പെടെ ലോകകപ്പ് ടീമിലെ നാലുപേര്‍ പുറത്ത്

അര്‍ജന്റീന കോപ്പ അമേരിക്ക താത്കാലിക സ്ക്വാഡ് പ്രഖ്യാപിച്ചു; ഡിബാല ഉള്‍പ്പെടെ ലോകകപ്പ് ടീമിലെ നാലുപേര്‍ പുറത്ത്

കോപ്പ അമേരിക്ക 2024 നുള്ള അർജന്റീനയുടെ താത്കാലിക സ്ക്വഡിനെ പ്രഖ്യാപിച്ചു. ജൂണ്‍ 9, 14 തിയതികള്‍ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്ക് കൂടിയുള്ള 29 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

ലയണല്‍ മെസ്സി നയിക്കുന്ന ടീമില്‍ പരിചയ സമ്ബന്നരായ നിരവധി താരങ്ങള്‍ ഇടം നേടിയെങ്കിലും അറ്റാക്കിങ് മിഡ്ഫീല്‍ഡർ പൗലോ ഡിബാല ഉള്‍പ്പെടെ ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന നാല് പേർ പുറത്തായി. വിയ്യാ റയലിന്റെ യുവാൻ ഫോയ്ത്ത്, അറ്റ്ലാൻറ യുണൈറ്റഡിന്റെ തിയാഗോ അല്‍മാഡ, ഉത്തേജക മരുന്നിനെ തുടർന്ന് രണ്ടു വർഷത്തെ വിലക്കുള്ള പാപ്പു ഗോമസ് എന്നിവരാണ് ലയണല്‍ സ്കലോണിയുടെ ടീമില്‍ നിന്ന് പുറത്തായത്. 29 അംഗ ടീമില്‍ നിന്ന് ടൂർണമെന്റിന് മുൻപായി 26 അംഗങ്ങളാക്കി ചുരുക്കും. കോപ്പ അമേരിക്കക്ക് മുൻപ് ജൂണ്‍ 9ന് ഇക്വഡോറുമായും 14 ന് ഗോട്ടിമാലയുമായാണ് സൗഹൃദപോരാട്ടം.

അർജന്റീന ടീം

ഗോള്‍കീപ്പർമാർ: ഫ്രാങ്കോ അർമാനി, ജെറോണിമോ റുല്ലി, എമിലിയാനോ മാർട്ടിനെസ്

ഡിഫൻഡർമാർ: ഗോണ്‍സാലോ മോണ്ടിയേല്‍, നഹുവല്‍ മൊലിന, ലിയോനാർഡോ ബലേർഡി, ക്രിസ്റ്റ്യൻ റൊമേറോ, ജർമ്മൻ പെസെല്ല, ലൂക്കാസ് മാർട്ടിനെസ്, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലൻ്റൈൻ ബാർകോ

മിഡ്ഫീല്‍ഡർമാർ: ഗൈഡോ റോഡ്രിഗസ്, ലിയാൻഡ്രോ പരേഡെസ്, അലക്സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോള്‍, എക്‌സിക്വയല്‍ പലാസിയോസ്, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെല്‍സോ.

ഫോർവേഡുകള്‍: ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, വാലൻ്റൈൻ കാർബോണി, എയ്ഞ്ചല്‍ കൊറിയ, അലജാൻഡ്രോ ഗാർനാച്ചോ, നിക്കോളാസ് ഗോണ്‍സാലസ്, ലൗട്ടാരോ മാർട്ടിനെസ്, ഹൂലിയൻ അല്‍വാരസ്.

RELATED ARTICLES

STORIES

Most Popular