Saturday, July 27, 2024
HomeIndia13 കളി, 160 സിക്‌സുകള്‍! മെരുക്കാന്‍ നരെയ്ന്‍- ചക്രവര്‍ത്തി; ആരെത്തും ഫൈനലില്‍?

13 കളി, 160 സിക്‌സുകള്‍! മെരുക്കാന്‍ നരെയ്ന്‍- ചക്രവര്‍ത്തി; ആരെത്തും ഫൈനലില്‍?

ഹമ്മദാബാദ്: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.

ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടി കിട്ടും.

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ബാറ്റിങിലും ബൗളിങിലും തന്ത്രങ്ങളിലുമെല്ലാം വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് കൊല്‍ക്കത്ത നില്‍ക്കുന്നത്. പടി പടിയായി മികവിലേക്ക് ഉയര്‍ന്നാണ് ഹൈദരാബാദ് വരുന്നത്. പോരാട്ടം കടുക്കുമെന്നത് ആരാധകരെ ആവേശത്തിലാക്കുന്നു.

13 ഇന്നിങ്‌സുകളില്‍ നിന്നു 160 സിക്‌സുകള്‍ തൂക്കി നില്‍ക്കുന്ന ബാറ്റിങ് നിരയാണ് ഹൈദരാബാദിന്റെ തുരുപ്പു ഗുലാന്‍. ഇത്രയും സിക്‌സുകള്‍ അടിച്ച മറ്റൊരു ടീം ഈ സീസണില്‍ ഇല്ല. ഈ നിര്‍ഭയമായ ബാറ്റിങ് സമീപനമാണ് അവരെ അപകടകാരികളാക്കുന്നത്.

കൊല്‍ക്കത്തയാകട്ടെ ബാറ്റിങിലും ബൗളിങിലും ഒരുപോലെ വൈവിധ്യങ്ങളുള്ള സംഘം. കളി ഏതു ഘട്ടത്തിലും തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ള പ്രതിഭകളുടെ സാന്നിധ്യമാണ് അവര്‍ക്കുള്ള കരുത്തും ആത്മവിശ്വാസവും.

മിന്നും തുടക്കങ്ങള്‍ നല്‍കിയ ഓപ്പണിങ് സഖ്യമായ സുനില്‍ നരെയ്ന്‍- ഫില്‍ സാള്‍ട്ട് സഖ്യം ഇന്നത്തെ മത്സരത്തില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യില്ല. ഇംഗ്ലണ്ട് താരമായ ഫില്‍ സാള്‍ട്ട് ഐപിഎല്‍ മതിയാക്കി ഇംഗ്ലണ്ടിലേക്ക് മടങ്ങി. ദേശീയ ടീമിനായി കളിക്കാനാണ് താരം പോയത്.

സാള്‍ട്ടിനു പകരം ഇന്ന് നരെയ്‌നൊപ്പം റഹ്മാനുല്ല ഗുര്‍ബാസ് ഓപ്പണറായി ക്രീസിലെത്തും. വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, നിതീഷ് റാണ എന്നിവരും മികവില്‍ നില്‍ക്കുന്നു. റിങ്കു സിങ്, ആന്ദ്ര റസ്സല്‍ എന്നിവരും ബാറ്റിങ് നിരയ്ക്ക് ആഴം സമ്മാനിക്കുന്നു.

ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരുടെ ബൗളിങ് ഹൈദരാബാദിനു നിര്‍ണായകമാണ്. അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്ഡ്, ഹെയ്ന്റിച് ക്ലാസന്‍ എന്നിവരാണ് ഹൈദരാബാദിന്റെ ബാറ്റിങ് കരുത്ത്. ഇവരുടെ വെടിക്കെട്ട് ബാറ്റിങിനു മിസ്ട്രി സ്പിന്നര്‍മാരായ നരെയ്ന്‍- വരുണ്‍ ചക്രവര്‍ത്തി സംഘം കടിഞ്ഞാണിടുമോ?

RELATED ARTICLES

STORIES

Most Popular