Thursday, July 18, 2024
HomeAsia'മഹാനായ നേതാവ്, സ്നേഹ സമ്ബന്നനായ പിതാവ്': കിം ജോങ് ഉന്നിനെ പുകഴ്ത്തിയുള്ള വീഡിയോ നിരോധിച്ച്‌ ദക്ഷിണ...

‘മഹാനായ നേതാവ്, സ്നേഹ സമ്ബന്നനായ പിതാവ്’: കിം ജോങ് ഉന്നിനെ പുകഴ്ത്തിയുള്ള വീഡിയോ നിരോധിച്ച്‌ ദക്ഷിണ കൊറിയ

സിയോള്‍: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രൊപ്പഗണ്ട മ്യൂസിക് വീഡിയോ ദക്ഷിണ കൊറിയയില്‍ നിരോധിച്ചു.

‘മഹാനായ നേതാവ്, സ്നേഹസമ്ബന്നനായ പിതാവ്’ എന്നീ നിലകളില്‍ കിമ്മിനെ പ്രകീർത്തിച്ചുകൊണ്ടുള്ള വീഡിയോക്കാണ് നിരോധനമേർപ്പെടുത്തിയത്. ടിക് ടോക്കിലടക്കം ട്രെൻ്റ് ആയ വീഡിയോ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്.

ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമത്തിന് എതിരാണ് കിമ്മിൻ്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളെ സ്തുതിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമെന്ന് അധികൃതർ വ്യക്തമാക്കി. വീഡിയോ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇൻ്റലിജൻസ് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിയോളിലെ കൊറിയ കമ്മ്യൂണിക്കേഷൻസ് സ്റ്റാൻഡേർഡ് കമ്മീഷൻ വീഡിയോ നിരോധിക്കാൻ തീരുമാനിച്ചത്.
“ദക്ഷിണ കൊറിയയ്‌ക്കെതിരായ മാനസിക യുദ്ധവുമായി ബന്ധപ്പെട്ടതാണ് വീഡിയോയുടെ ഉള്ളടക്കം. ഇത് പുറം ലോകവുമായി ബന്ധപ്പെടാൻ പ്രവർത്തിക്കുന്ന ഒരു ചാനലില്‍ പോസ്റ്റുചെയ്‌തു. പ്രധാനമായും ഏകപക്ഷീയമായി വിഗ്രഹവല്‍ക്കരിക്കുകയും കിമ്മിനെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നതിലാണ് വീഡിയോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” റെഗുലേറ്റർ പ്രസ്താവനയില്‍ പറഞ്ഞു.

‘ഫ്രണ്ട്‍ലി ഫാദർ’ എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്. കഴിഞ്ഞ മാസം നോർത്ത് സ്റ്റേറ്റ് ടെലിവിഷനാണ് വീഡിയോ ആദ്യം പുറത്തുവിട്ടത്. പട്ടാളക്കാർ മുതല്‍ സ്കൂള്‍ കുട്ടികള്‍ വരെയുള്ള ഉത്തരകൊറിയക്കാർ ഒന്നു ചേർന്ന് “നമുക്ക് പാടാം, കിം ജോങ് ഉൻ മഹാനായ നേതാവ്”, “സൗഹൃദ പിതാവായ കിം ജോങ് ഉന്നിനെക്കുറിച്ച്‌ നമുക്ക് അഭിമാനിക്കാം” പാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

RELATED ARTICLES

STORIES

Most Popular