Saturday, July 27, 2024
HomeEurope'ഡാങ്കേ ക്ലോപ്'; സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ആള്‍രൂപം പടിയിറങ്ങുമ്ബോള്‍

‘ഡാങ്കേ ക്ലോപ്’; സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ആള്‍രൂപം പടിയിറങ്ങുമ്ബോള്‍

മ്ബതുവർഷം മുമ്ബ് യർഗൻ ക്ലോപ് പരിശീലകനായി വരുന്നുവെന്ന് കേട്ടതു മുതല്‍ ലിവർപൂള്‍ നഗരം ആഘോഷത്തിലായിരുന്നു. ഒരു സൂപ്പർ താരവും ടീമിലേക്ക് എത്തുമ്ബോള്‍ ലിവർപൂള്‍ നഗരത്തില്‍ ഇത്രയധികം ആഘോഷങ്ങളുണ്ടായിരുന്നില്ല.

നഗരത്തിലെ കെട്ടിടങ്ങളിലെല്ലാം ക്ലോപ്പിന്റെ ചിത്രങ്ങള്‍ പതിഞ്ഞു. ക്ലോപ്പിന് സ്വാഗതമോതി ചുവപ്പൻ ചുമർകുറികള്‍ നിറഞ്ഞു. ഡോർട്ട്മുണ്ടില്‍ വിജയഗാഥകളുമായി കളിക്കളങ്ങളില്‍ വൈദ്യുതിസ്ഫുലിംഗമായി പടർന്ന ക്ലോപ്പിന് ലിവർപൂളില്‍ അത്ഭുതം ആവർത്തിക്കാനാവുമോ എന്നായിരുന്നു മിക്കവരുടെയും സംശയം. എന്നാല്‍ ലിവർപൂളിനു വേണ്ടിയുള്ള അവതാരപ്പിറവിയാണ് ക്ലോപ്പെന്ന് ആരാധകർക്ക് സംശയമൊന്നുമില്ലായിരുന്നു.

യാഥാർഥ്യബോധവും കാല്‍പനികതയും ഒരുപോലെ സന്നിവേശിപ്പിച്ച പരിശീലകനായിരുന്നു യർഗൻ ക്ലോപ്. ലിവർപൂളില്‍ ആദ്യ വാർത്താസമ്മേളനത്തില്‍ പറഞ്ഞത്, താൻ മാജിക്കുകാരനല്ല, പക്ഷേ നാലു വർഷമെങ്കിലും കഴിഞ്ഞ് നിങ്ങള്‍ ചോദിക്കുമ്ബോള്‍ ലിവർപൂള്‍ ഒരു കിരീടമെങ്കിലും നേടിയിട്ടുണ്ടാകുമെന്നായിരുന്നു.

പറഞ്ഞതുപോലെ നാലു വർഷം കഴിഞ്ഞപ്പോള്‍ ലിവർപൂള്‍ ആറാമത് ചാമ്ബ്യൻസ്‍ലീഗ് കിരീടം നേടിയിരുന്നു. 30 വർഷത്തെ കിരീടവരള്‍ച്ചക്ക് വിരാമമിട്ട് ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്തതും ക്ലോപ്പിന്റെ കീഴിലാണ്. പ്രീമിയർ ലീഗിലും ചാമ്ബ്യൻസ്‍ലീഗിലുമെല്ലാം ഏറെ ത്രസിപ്പിക്കുന്ന മത്സരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ലിവർപൂള്‍ നേതൃത്വം നല്‍കിയെങ്കിലും ക്ലോപ്പിന്റെ വ്യക്തിപ്രഭാവമാണ് കിരീട നേട്ടങ്ങള്‍ക്കുമപ്പുറം ചെമ്ബടക്കും പ്രീമിയർ ലീഗിനുമെല്ലാം നേട്ടമായത്. സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ആള്‍രൂപമായി എല്ലാവരെയും പ്രചോദിപ്പിക്കുന്ന ഊർജത്തിന്റെ പ്രതിപുരുഷനായിരുന്നു ക്ലോപ്. വിടവാങ്ങല്‍ ദിവസത്തില്‍ ക്ലോപ്പിന്റെ വിഖ്യാതമായ ആശ്ലേഷണത്തിനായി ടീംമംഗങ്ങളും ക്ലബ് സ്റ്റാഫുമെല്ലാം കാത്തിരിക്കുകയായിരുന്നു. എല്ലാവരെയും ചേർത്തുപിടിച്ച്‌ മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തിയായിരുന്നു. ശരാശരി ടീമില്‍ നിന്ന് ലിവർപൂളിനെ സുവർണ കാലത്തെ ടീമിന ഓർമിപ്പിച്ച്‌ മികച്ച ബ്രാൻഡ് ആക്കിയതിനു പിന്നിലും ക്ലോപ്പിന്റെ ഈ സവിശേഷ സ്വഭാവം തന്നെയായിരുന്നു കാരണം. ലിവർപൂളിന്റെ മത്സരങ്ങള്‍പോലെ ക്ലോപ്പിന്റെ വാർത്തസമ്മേളനങ്ങളും ഏറെ കാഴ്ചമൂല്യമുള്ളതായി മാറി. ടെഡ് ലാസോ എന്ന പ്രശസ്ത സീരിസില്‍ ജേസൻ സുഡെയ്ക്കിൻസ് പകർന്നാടിയ കോച്ചിനെ സൃഷ്ടിക്കുന്നതിന് പ്രചോദനമായത് ക്ലോപ്പായിരുന്നു.

ലിവർപൂളില്‍ ക്ലോപ്പിന്റെ തുടക്കം ഒട്ടും ശുഭകരമായിരുന്നില്ല, ചാമ്ബ്യൻസ് ലീഗ് ഉള്‍പ്പെടെ പ്രധാനപ്പെട്ട അഞ്ച് ഫൈനലുകളാണ് തുടർച്ചയായി തോല്‍ക്കുന്നത്. എന്നാല്‍ ഈ തോല്‍വികളില്‍നിന്നൊക്കെ സ്വയം മുക്തനാകാനും മുന്നേറാനും ടീമിനെയും തന്നെത്തന്നെയും ക്ലോപ് പ്രചോദിപ്പിച്ചു. ഇതിനുള്ള സമ്മാനങ്ങളായിരുന്നു ചാമ്ബ്യൻലീഗ്, പ്രീമിയർ ലീഗ്, ക്ലബ് ലോകകപ്പ് നേട്ടങ്ങള്‍. ലിവർപൂളിന്റെ നിഞ്ഞ ഷോകേസിനപ്പുറം എണ്ണമറ്റ മറക്കാനാകാത്ത മത്സരങ്ങളും ക്ലോപ്പ് ലോകത്തിന് സമ്മാനിച്ചു. 2019 ചാമ്ബ്യൻസ്‍ലീഗില്‍ ബാഴ്സലോണക്കെതിരെ ആൻഫീല്‍ഡില്‍ നേടിയ നാലുഗോള്‍ ജയം ഫുട്ബാള്‍ ആരാധകർ ഒരിക്കലും മറക്കുന്നതല്ല. കാംപ് ന്യൂവില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകർന്നതിനുശേഷമായിരുന്നു ആൻഫീഡില്‍ അത്ഭുതം പിറന്നത്. ഫുട്ബാള്‍ എന്തെല്ലാം അതിശയങ്ങളാണ് ഒരുക്കുന്നതെന്ന് ക്ലോപ് പോലും അന്ന് അത്ഭുതപ്പെട്ടു. ജീവിതകാലം മുഴുവൻ ഫുട്ബാള്‍ മൈതാനത്ത് കഴിഞ്ഞിട്ടും ട്രെന്റ് അർണോള്‍ഡ് ബാഴ്സലോണക്കെതിരെ തൊടുത്ത ചടുലമായ കോർണർ കിക്കിനെക്കുറിച്ചായിരുന്നു ക്ലോപ് അത് പറഞ്ഞത്. മാഞ്ചസ്റ്റർ സിറ്റി ലിവർപൂള്‍ മത്സരങ്ങളും ക്ലോപ്-ഗ്വാർഡിയോള പോരാട്ടങ്ങളുമെല്ലാം കാലം ഓർത്തിരിക്കുന്ന കായിക നിമിഷങ്ങളായി മാറി. ക്ലബ്ബിനോട് വിടപറയുന്നത് വളരെ നേരത്തേ പ്രഖ്യാപിച്ചെന്ന് വിമർശനമുണ്ടെങ്കിലും ക്ലബിന് തയാറെടുക്കുന്നതിനുള്ള സമയംകൂടി നല്‍കിയാണ് ക്ലോപ് പോകുന്നത്.

നിങ്ങള്‍ വരുമ്ബോഴല്ല, മടങ്ങുമ്ബോള്‍ എന്ത് അവശേഷിപ്പിക്കുന്നു എന്നതാണ് പ്രധാനമെന്നാണ് ക്ലോപ് പറഞ്ഞത്. ക്ലോപ്പിന്റെ ആദ്യദിനംപോലെ അവസാന ദിനവും ആൻഫീല്‍ഡ് നിറഞ്ഞുകവിഞ്ഞിരുന്നു, ഇക്കുറി കണ്ണീരില്‍മുങ്ങി കാഴ്ചകള്‍ മങ്ങിയിരുന്നെന്നു മാത്രം.

RELATED ARTICLES

STORIES

Most Popular