Friday, June 21, 2024
HomeAsiaഇന്ത്യയെ അടുപ്പിച്ചു നിറുത്തിയ നേതാവ്

ഇന്ത്യയെ അടുപ്പിച്ചു നിറുത്തിയ നേതാവ്

റാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം നയതന്ത്ര തലത്തില്‍ ഇന്ത്യയ്‌ക്കും നഷ്‌ടമാണ്. ചൈനയോട് അടുക്കുമ്ബോഴും ഇന്ത്യയുമായുള്ള പരമ്ബരാഗത ബന്ധം ഊഷ്‌മളമായി നിലനിറുത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു.

ഇറാനിലെ ചബഹാർ തുറമുഖ നിർമ്മാണത്തിലെ ഇന്ത്യയുടെ പങ്കാളിത്തമാണ് അതില്‍ പ്രധാനം. മദ്ധ്യേഷ്യയിലൂടെ റഷ്യയുമായുള്ള കണക്റ്റിവിറ്റി യാഥാർത്ഥ്യമാക്കാൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തുറമുഖം തന്ത്രപ്രധാനമാണ്. ചൈനയുടെ സഹായമുള്ള പാകിസ്ഥാനിലെ ഗ്വാദ്ധാർ തുറമുഖത്തു നിന്ന് 200 കിലോമീറ്റർ അകലെയാണിത്.

വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇക്കഴിഞ്ഞ ജനുവരിയില്‍ ഇറാൻ സന്ദർശിച്ച്‌ ചബഹാർ തുറമുഖ കരാർ, ഉത്തര-ദക്ഷിണ ഇടനാഴി വികസനം എന്നീ പദ്ധതികളില്‍ അന്തിമ ധാരണയുണ്ടാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി അടുത്ത പത്തു വർഷത്തേക്ക് ചബഹാർ തുറമുഖം പ്രവർത്തിപ്പിക്കാനുള്ള കരാറില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ ആഴ്‌ചകള്‍ക്ക് മുൻപ് ഒപ്പുവച്ചു. ചബഹാർ തുറമുഖ സഹകരണത്തില്‍ നിന്ന്പിൻമാറാൻ യു.എസിന്റെ സമ്മർദ്ദമുണ്ടായിട്ടും ഇന്ത്യ വഴങ്ങിയില്ല. ഇറാനു മേല്‍ യു.എസ് ഏർപ്പെടുത്തിയ ഉപരോധങ്ങള്‍ തുറുഖ പദ്ധതിയെ ബാധിക്കാതെ നോക്കാനും ഇന്ത്യയ്‌ക്കു കഴിഞ്ഞു.

2023 സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്ക ബ്രിക്‌സ് ഉച്ചകോടിയില്‍ ഇറാന് അംഗത്വം ഉറപ്പാക്കിയതും ഇന്ത്യയാണ്. ഇന്ത്യ അദ്ധ്യക്ഷത വഹിച്ച വോയ്‌സ് ഒഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിക്ക് ഇറാൻ പിന്തുണ നല്‍കി. ഇങ്ങനെയുള്ള കൊടുക്കല്‍ വാങ്ങല്‍ ബന്ധങ്ങളിലൂടെ ഇരുരാജ്യങ്ങളെയും ഒന്നിപ്പിച്ചു നിറുത്താൻ റൈസിയുടെ ഭരണത്തിന് കഴിഞ്ഞു. 2014 മുതല്‍ നരേന്ദ്രമോദി സർക്കാരുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തി.

ഇന്ത്യയുമായുള്ള

ബന്ധം ഉലയില്ല

 ടി.പി. ശ്രീനിവാസൻ

ഒരു ലോക ക്രമം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇബ്രാഹിം റെയ്സിപ്പോലൊരു വലിയ നേതാവിനെ നമുക്ക് നഷ്ടമായത്. ലോകക്രമത്തില്‍ ഇറാന് വളരെ വലിയൊരു റോളുണ്ട്. എന്നാല്‍ റെയ്സിയുടെ മരണം കൊണ്ട് ഇറാനുമായുള്ള ബന്ധത്തില്‍ ഇന്ത്യയ്ക്ക് സംശയിക്കേണ്ട സാഹചര്യമൊന്നുമില്ല. ചബഹാർ തുറമുഖത്തിന്റെ കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ വന്നിട്ടുണ്ട്. ചൈനയുടെ സ്വാധീനം അവിടെ ധാരാളമായുണ്ടെങ്കിലും ഇറാനുമായുള്ള നമ്മുടെ ബന്ധത്തില്‍ സ്ഥിരതയുണ്ട്.

ഇറാനും ചൈനയുമായി വളരെ അടുപ്പത്തിലാണെന്നിരിക്കെ, ചൈനയും റഷ്യയുമായുള്ള കൂട്ടുകെട്ടില്‍ ഇറാന്റെ റോള്‍ എന്തായിരിക്കുമെന്നതിലും ഇന്ത്യയ്ക്ക് വളരെ ആകാംക്ഷയുണ്ട്. കാരണം നമ്മുടെ ഏറ്റവും വലിയ സുഹൃത്തും ഏറ്രവും ശത്രുവും തമ്മിലാണ് ചേർന്നിരിക്കുന്നത്. എന്നാല്‍ ഇറാനെ സംബന്ധിച്ചിടത്തോളം ഒരു സ്ഥിരതയുണ്ട്. പാലസ്തീനിനാണ് ഈ മരണംകൊണ്ട് ഏറ്റവും വലിയ നഷ്ടങ്ങള്‍ ഉണ്ടാവുന്നത്. കാരണം ഇറാൻ മാത്രമാണ് ഇന്ന് ഇസ്രയേലിനെതിരായി സംസാരിക്കാനും യുദ്ധം ചെയ്യാനും തയ്യാറായിട്ടുള്ളത്. റെയ്സിയുടെ മരണത്തോടെ അതിലൊരു വലിയൊരു മാറ്റം പെട്ടെന്നുണ്ടാകും. അത്തരമൊരു പിന്തുണ പാലസ്‌തീനു ലഭിക്കില്ല. ഈ മരണത്തില്‍ ഒരു തീവ്രവാദ ബന്ധം ആരോപിക്കുന്നതില്‍ കാര്യമില്ല.

RELATED ARTICLES

STORIES

Most Popular